ജാഫറിന്റെ ട്രെയിന്‍ യാത്ര...

13-02-2010, ശനിയാഴ്ച

നമ്മുടെ ജാഫറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ദിവസമായിരുന്നു അത്.. കാരണം എന്താണെന്നല്ലേ??? പറയാം.....

തന്റെ വളരെ കാലമായിട്ടുള്ള ഒരു ആഗ്രഹം..അത് സാധിച്ചെടുത്ത ദിവസം...ഒരുപാട് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ ദിവസം...ജാഫെര്‍ ആദ്യമായി ട്രെയിനില്‍ കയറിയ ദിവസം..അതായിരുന്നു 13-02-2010...

ആലുവയില്‍ പ്രോജക്റ്റ് ചെയ്യുവാന്‍ പോകുന്ന വഴിയായിരുന്നു ജാഫര്‍, കൂടെ രോഹിതും...നമ്മുക്ക് ബൈക്കില്‍ പോകാം, അല്ലെങ്കില്‍ ബസില്‍ പോകാം എന്ന് രോഹിത് ഒരു ആയിരം വട്ടം പറഞ്ഞിട്ടും, പിടിച്ചു വലിച്ചിട്ടും ജാഫര്‍ ട്രെയിനില്‍ തന്നെ അള്ളിപ്പിടിച്ചു കിടന്നത് ട്രെയിന്‍ കണ്ടിട്ടില്ലാത്ത ഒരു ഇടുക്കി കാരന്റെ വേദനയായി നമുക്ക് മനസിലാക്കാം എങ്കിലും, ആദ്യമായി ട്രെയിനും റെയില്‍വേ സ്റെഷനും കണ്ട ജാഫര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും...

രാവിലെ ജോമിന്‍ ജാഫറിനെ കായംകുളം റെയില്‍വേ സ്ടഷനില്‍ കൊണ്ട്പോയി വിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ കഥകള്‍...ജോമിന്‍ കൊണ്ടുപോയി വിട്ടത് ജാഫറിനെ മാത്രമായിരുന്നെങ്കിലും പുറകെ മണ്ടത്തരങ്ങളും വണ്ടിയും വിളിച്ചു എത്തി...തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഓരോ സീനുകള്‍ ആയി വിവരിക്കാം...സീന്‍ 1:

റെയില്‍വേ സ്ടഷനിലേക്ക് കയറിവരുന്ന ജാഫറും ജോമിനും...ടിക്കെറ്റ് എടുക്കണ്ടെ എന്ന് ചോദിക്കാന്‍ തിരിഞ്ഞ ജോമിന്‍ കാണുന്നത് പ്ലാട്ഫോമിലേക്ക് ബാഗുംതൂക്കി ഓടുന്ന ജാഫരിനെയാണ്...എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പുതന്നെ ജാഫര്‍ ആദ്യം കണ്ട ട്രെയിനില്‍ ചാടി കയറി, തുള്ളി ചാടുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നാണ് ജോമിന്‍ പറഞ്ഞത്...

സീന്‍ 2:

ആ ട്രെയിന്‍ തിരുവന്തപുരത്തിന് പോകുന്നതാണെന്ന് പറഞു ജോമിന്‍ ഒരു വിധത്തില്‍ ജാഫറിനെ പുറത്തിറക്കി... പുറത്തിറങ്ങിയ ജാഫര്‍ പ്ലാട്ഫോര്‍മിലൂടെ ഓടുന്നത് കണ്ടു തലയില്‍ കൈ വച്ച് നില്‍ക്കുന്ന ജോമിന്‍ രണ്ടാമത്തെ സീനിന്റെ ദുഖമാണ് ...

സീന്‍ 3:

30 മിനിട്ട് കഴിഞ്ഞു ട്രെയിന്‍ വരുന്നത് വരെ പ്ലാട്ഫോമിലൂടെ ' നാഗവല്ലി ' സ്റ്റൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ജാഫര്‍ ഒടുവില്‍ നടന്നുമടുത്തു അടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറി സീറ്റിനെ തൊട്ടും തലോടിയും ഇരിക്കുമ്പോള്‍ പുറത്ത് വേറൊരു കഥ അരങ്ങേറുകയായിരുന്നു ..

ജോമിന്‍ പ്ലാട്ഫോമില്‍ പത്രം വായിച്ചു നിന്ന ആളോട് : " ചേട്ടാ , ഈ എറണാകുളം പോകുന്നത് ഏതു സൈടിലെക്കാ??
ചേട്ടന്‍ ജോമിനെ മൊത്തത്തില്‍ ഒന്ന് നോക്കി..തൊട്ടു മുന്‍പില്‍ എര്നാകുളതിനുള്ള ട്രെയിന്‍ കിടക്കുന്നുണ്ട്...ഒന്നും മനസിലാവാത്ത ഭാവത്തില്‍ ജോമിന്‍...അവസാനം ചേട്ടന്‍ വഴി പറഞ്ഞു കൊടുത്തു..

ജോമിന്‍ കുറച്ചു സമയം എന്തോ ആലോചനയില്‍ ആയിരുന്നു.. അയാളെ വീണ്ടും തോണ്ടി വിളിച്ചിട്ട് ജോമിന്‍ ചോദിച്ചു... " അപ്പോള്‍ ചേട്ടാ, ഈ ആലപ്പുഴയോ??"
ചേട്ടന്‍ ഒന്നും മിണ്ടിയില്ല...പതിയെ പേപ്പറും എടുത്തു അടുത്ത കസേരയില്‍ പോയി ഇരുന്നു..

സീന്‍ 4:

ഈ സംഭവം ജാഫറും കാണുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ഒരു സംശയം...ശരിക്കും ഏറണാകുളം എങ്ങോട്ടാ ??? ജോമിന്‍ കാണിച്ചു കൊടുത്ത സൈഡില്‍ വിശ്വാസം വരാതെ ജാഫര്‍ അവനെ പുച്ചിച്ചിട്ടു നേരെ നടന്നു...അന്തംവിട്ട ജോമിന്‍ നോക്കിയപ്പോള്‍ കാണുന്നത് ജാഫെര്‍ എന്ക്വയറിയിലേക്ക് പോനതാണ് ..ജോമിന് ആദ്യം കാര്യം മനസിലായില്ല..ഒടുവില്‍ അര മണിക്കൂര്‍ " Q " നിന്ന് ജാഫെര്‍ അന്വേഷിച്ചു..." സര്‍, ഏറണാകുളം ഏതു വശത്തെക്കാ?? അങ്ങോട്ടോ അതോ ഇങ്ങോട്ടോ??? "

സീന്‍ 5:

5 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പാസഞ്ചര്‍ വരുന്നു...അതിന്റെ ഓരോ കമ്പാര്‍ട്ട്മെന്റിലും കയറി ഇറങ്ങിയ ജാഫര്‍ ഉറക്കെ വിളിക്കുന്നു ..." രോഹിത്തേ , രോഹിത്തേ ..." ആളില്ലാത്ത ട്രെയിനില്‍ ആര് കേള്‍ക്കാന്‍..

സീന്‍ 6:

രോഹിത് ജാഫെറിനെ വിളിച്ചു പറയുന്നു..." ഡാ ഞാന്‍ ' വേണാടിനു' ഉണ്ട്..എഞ്ചിന്റെ അടുത്തുനിന്നു രണ്ടാമത്തെ കംപാര്‍ത്മെന്റില്‍..
ജാഫര്‍ : " മുന്‍പില്‍ നിന്നോ അതോ പുറകില്‍ നിന്നോ ??"
രോഹിത് ഫോണ്‍ കട്ട് ചെയ്തു..

സീന്‍ 7:

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു വേണാട് പ്ലാട്ഫോം 2-ല്..അങ്ങനെ വെയിറ്റ് ചെയ്തു നിന്ന സമയത്താണ് പ്ലാട്ഫോം 2-ലേക്ക് ഒരു ട്രെയിന്‍ വരുന്നത് കണ്ടത്...ജാഫെര്‍ ഓടി, ഓവര്‍ ബ്രിട്ജുകള്‍ ചാടി കയറി, എണീറ്റ്‌ നടക്കാന്‍ പോലും വയ്യാതിരുന്ന ഒരു അമ്മൂമ്മയെ ഉരുട്ടിയിട്ട്, ബാഗുകള്‍ തട്ടി മറിച്ച് പ്ലാട്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിനും കൂടെ എത്തി..എഞ്ചിന്റെ ഒപ്പം ഓടി ജാഫര്‍ 2-ആമത്തെ കംപാര്‍ത്മെന്റ്റ് കണ്ടുപിടിച്ചു..പക്ഷെ നോക്കിയപ്പോള്‍ കമ്പാര്ടുമെന്റിനു ആകെപ്പാടെ ഒരു ഷേപ്പ് മാറ്റം...അകത്തേക്ക് കയറാനുള്ള വാതിലും കാണുന്നില്ല...സിലിണ്ടര്‍ പോലെ ഇരിക്കുന്നു..ഒടുവില്‍ പ്ലാട്ഫോമില്‍ വീഴാതെ ജോമിന്‍ പിടിച്ചു മാറ്റിയപ്പോലാണ് ജാഫറിനു മനസിലായത് അതാണ്‌ ' ഗുഡ്സ് ട്രെയിന്‍' എന്ന്...


ഇനി ക്യാമറ ട്രെയിനിന്റെ അകത്തേക്ക്...പുറത്തു നടന്നതിനേക്കാള്‍ വലിയ സംഭവങ്ങളാണ് അകത്തു നടക്കുന്നത്...

സീന്‍ 8:

രോഹിതിനെ കണ്ടപാടെ ചുറ്റും നോക്കിയിട്ട് ജാഫര്‍ " അളിയാ, കണ്ടക്ടര്‍ എവിടെ ടിക്കെറ്റ് എടുക്കെണ്ടെ???"
രോഹിത് ഒന്ന് ഞെട്ടി.. ആ ഞെട്ടല്‍ പിന്നീട് ഒരു നിത്യ സംഭവമായി തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

സീന്‍ 9:

ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരിക്കുന്ന ജാഫര്‍..എന്തോ കാര്യമായ ആലോചനയിലാണ്...ഇടയ്ക്കു ഇടയ്ക്കു " yes" "yes" എന്ന് പറയുന്നത് കേള്‍ക്കാം...

സീന്‍ 10:

എണീറ്റ്‌ ഡോറിന്റെ അടുത്തേക്ക് നടക്കുന്ന രോഹിത്...മുഖം കണ്ടാലറിയാം കാര്യമായി ഒന്ന് ഞെട്ടിയ മട്ടുണ്ട്..
നമ്മുക്ക് ചോദിച്ചാലോ???

" രോഹിതെ, എന്ത് പറ്റി ????"

രോഹിത് : " ഇതിലും വലുത് ഇനി എന്ത് പറ്റാന്‍ ??? പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ലല്ലോ??? ഞാന്‍ തന്നെ പറയാന്‍...ഒരുത്തന്റെ സംശയങ്ങള്‍...അവന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ ഇത്രേം കണ്ടുപിടിത്തം നടത്തുമെന്ന് വിചാരിച്ചില്ല...ഇന്നാ കേട്ടോ...
1. അളിയാ, ട്രെയിനിനു ഗിയര്‍ ഉണ്ടോ???
2. സ്ടീയരിന്ഗോ ???
3. ലൈസന്‍സ് കിട്ടാന്‍ നല്ല പാടായിരിക്കും അല്ലെ???
4. "H" എടുക്കേണ്ടി വരുവോ???

ഇത് കഴിഞ്ഞു കണ്ടുപിടുത്തങ്ങള്‍ തുടങ്ങി..
" അളിയാ, ട്രെയിനിനു ഇപ്പൊ ഒരു 50-60 കിലോമീറ്ററ് സ്പീഡ് കാണും അല്ലെ..." കോട്ടയം സ്ടഷനിന്നു വണ്ടി എടുത്തിട്ടില്ല അപ്പോള അവന്റെ കണ്ടുപിടിത്തം.. പിന്നെ അവിടെ ഇരുന്നില്ല ..ഞാന്‍ എണീറ്റ്‌ പോന്നു...

...................................................
ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജാഫര്‍ അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ...ഇനി ആലുവ വരെ...ഒരുപാട് സംശയങ്ങളും അതിലും കൂടുതല്‍ കണ്ടുപിടിത്തങ്ങളും ആയി അവന്‍ യാത്രയിലാണ്....ഇനി എന്തൊക്കെ കാണേണ്ടി വരും എന്നത് മാത്രം ദുരൂഹം...

7 comments:

JAIBY ABRAHAM said...

ALIYA KIDILAN

Anonymous said...

hey ppl.. good one..
one suggestion.. make the font one size bigger. lil difficult to read.. otherwise superb.. :)

-Regards, Aleena

ullas said...

nannayi ..pavam jafarine kolluva lle..3,6 kalakki

Asha said...

nice one guys....

ഏ ഹരി ശങ്കർ കർത്ത said...

aleena said it

ജെപി @ ചെറ്റപൊര said...

ജാഫറെ......

ഫിയൊനിക്സ് said...

എഴുതുന്നതിനു മുന്‍പ് കുറച്ചു കൂടി ആലോചിക്കുക. കൂടുതല്‍ നന്നാവും.

Post a Comment