ഓര്‍മ്മകള്‍...

പലയിടങ്ങളിലായി പൊളിഞ്ഞു തുടങ്ങിയ ആ സിമന്റ് പടവുകളിറങ്ങുമ്പോള്‍ ഞാന്‍ തനിച്ചായിരുന്നു...വശങ്ങളിലെ കൈവരികളില്‍ മഴത്തുള്ളികള്‍ മണ്ണിലലിയാന്‍ ഒരു ചെറു കാറ്റിനെ കാത്തിരിക്കുന്നു...കര്‍ക്കിടമാസം കഴിഞ്ഞിട്ടും തോരാതെ പെയ്യുന്ന മഴ ഒട്ടൊന്നു കുറഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങിയതാണ് ഞാന്‍...മഴ ഇപ്പോളും ചാറുന്നുണ്ട്...മുന്നില്‍ മലങ്കര ഡാമിന്റെ ജലാശയം..പച്ചയും നീലയും നിറങ്ങളിലായി നിറഞ്ഞു കിടക്കുന്ന ജലാശയത്തില്‍ കുഞ്ഞു മഴത്തുള്ളികള്‍ വലയങ്ങള്‍ തീര്‍ക്കുന്നു...ദൂരെ ഇലവീഴാ പൂഞ്ചിറ മലകളെ കോടമഞ്ഞ്‌ മൂടി തുടങ്ങിയിരിക്കുന്നു..ഇടതു വശത്ത്‌ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലങ്കര എസ്റ്റെട്ടിലെ റബര്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞു കണങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നു...

നിരവധി തവണ പകലും രാത്രിയും ഒക്കെയായി കറങ്ങി നടന്നിട്ടുള്ള ഈ വഴികളില്‍ ഇന്ന് ആളും അനക്കവുമില്ല...ഇടക്ക് മണ്ണുമായി വന്നു പോകുന്ന ടിപ്പര്‍ ലോറികള്‍...കുന്നിക്കുരുപോലും വിറ്റു കാശാക്കുന്ന മലയാളിയുടെ പുതിയ ബിസിനസ്...ഡാമിലെക്കിറങ്ങി കിടക്കുന്ന ഒരു പടിയില്‍ ഞാന്‍ ഇരുന്നു..

ഇതേ പടവുകളിലിരുന്നാണ് 2 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 30 നു രാത്രിയില്‍ ഒരു കുപ്പി ബിയറുമായി ശരത്ത് കാഞ്ഞിരപ്പള്ളിയിലെ റബര്‍ മരങ്ങള്‍ക്കിടയിലെ സ്വപ്നങ്ങളെകുറിച്ചു പറഞ്ഞത്....KD തൊടുപുഴയില്‍ പോയി ഇഡലിയും സാമ്പാറും കഴിച്ച കഥ പറഞ്ഞത്...ഡിസംബര്‍ മാസത്തിലെ തണുപ്പില്‍ ലയിച്ചു മണിക്കൂറുകള്‍ അവിടെ ഇരിക്കുമ്പോള്‍ ആ രാത്രിയില്‍ ഒരു പാക്കറ്റ് കടലക്കും ഒരു ബിയറിനും ആയുസ് വളരെ കൂടുതലായിരുന്നു ...ഒരു കൈയില്‍ ഫോണും മറു കൈയില്‍ പെപ്സിയുമായി ഓടിനടന്നു കഥ കേള്‍ക്കുന്ന ജാഫര്‍...11 മണിക്ക് തിരിച്ചു പോരുമ്പോള്‍ കാറില്‍ ഇരുന്നു അബിത്ത് പറഞ്ഞ കോഴിക്കോടന്‍ അനുഭവങ്ങള്‍ ...

ആദ്യം ഈ വഴി നടന്നു വന്നത് ജൈബിയാണ്...2007-ലെ ഒരു മഴക്കാലത്ത്...ഇടുക്കിയിലേക്ക് പോകുന്ന വഴി ഡാമിലെത്തി മതിലില്‍ ചാടിക്കയറിയതും നിരോധിത മേഖലയില്‍ കയറി ഫോട്ടോ എടുത്തതും എല്ലാം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ കുറച്ചു അധികം ആയിരിക്കുന്നു...അന്ന് മുതല്‍ ഏതാനും മാസം മുന്‍പുവരെ ഓര്‍മ്മിക്കാന്‍ ഒരുപാടുണ്ട് ഈ പ്രകൃതിയെ കുറിച്ച്...പിന്നീട് ഹരിയും , കുടിയനും , പി പി യും (ജാഫറും ഞാനും പെര്‍മനെന്റ് ആണല്ലോ) വന്നതും ഇത്തവണ ഫോട്ടോ എടുത്തപ്പോള്‍ ഗാര്‍ഡ് ഓടിച്ചതുമെല്ലാം രസകരങ്ങളായ ഓര്‍മ്മകളാണ്..അതും ഒരു ഡിസംബര്‍ മാസത്തിലായിരുന്നു...ന്യൂ ഇയറിനു തലേദിവസം... അതിനു ശേഷം ഒരു നട്ടുച്ചക്ക് ജില്‍ക്കുഷും തുണ്ടനും ആ വഴി നടന്നു തീര്‍ത്തു ചുട്ടു പൊള്ളുന്ന വെയിലില്‍...രാജീവുമായി വീണ്ടും ഒരു രാവിനു കൂടി ഈ ജലാശയം സാക്ഷിയായി..അന്നും പറയാന്‍ കഥകള്‍ ഉണ്ടായിരുന്നു ഒരുപാട്...

ഓര്‍ക്കുട്ടും ഫെസ്ബുക്കും മൊബൈലും കമ്പ്യൂട്ടറും ടിവിയുമൊക്കെ അടിച്ചെല്‍പ്പിച്ച ഏകാന്തത...ചുറ്റിനും എല്ലാവരും ഉണ്ടെന്നു വിളിച്ചു പറയുമ്പോളും ഏകനായി നടക്കേണ്ടി വരുന്ന, സത്യത്തില്‍ കൂട്ടിനു ആരുമില്ലാത്ത ഇന്നത്തെ ലോകം...ഓടിത്തീര്‍ക്കാന്‍ 24 മണിക്കൂര്‍ തികയാതെ വരുന്ന ജീവിതം...നഷ്ടമാകുന്ന ഓര്‍മ്മകള്‍...ആ തിരക്കിന്റെ കണ്ണിയാകുന്നതിനു മുന്‍പ് എനിക്കായി ഇനിയും അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകള്‍...ആ മണിക്കൂറുകളില്‍ ഓര്‍മകളെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് ഞാന്‍ ഈ വഴി വന്നത്...ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ എഴുതി നിറച്ചിരിക്കുന്ന വിവരണങ്ങള്‍ക്കോ, പറഞ്ഞുകൊടുക്കുന്ന വാക്കുകള്‍ക്കോ പകര്‍ന്നു നല്‍കാനാവുന്നതിലും കൂടുതല്‍ സൌരഭ്യം തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ക്ഷണിക്കാതെ കടന്നുവരുന്ന ഓര്‍മ്മകള്‍ക്കുണ്ട് എന്നുള്ളതിന് തെളിവ് ഇപ്പോള്‍ എന്റെ കണ്മുന്നിലുള്ള ഈ ജലാശയം മാത്രം...

മാനം വീണ്ടും കറുത്ത് തുടങ്ങിയിരിക്കുന്നു...കാലത്തിന്റെ അനിവാര്യതകള്‍ക്കു മുന്നില്‍ പ്രകൃതിയും തലകുനിക്കുന്നതുപോലെ...ചിലപ്പോള്‍ എനിക്കും ഓര്‍മകളെ നഷ്ടമാകാന്‍ തുടങ്ങുകയായിരിക്കും...

ഒരു യാത്ര...

                   
                  8 മണി...അലാറം അടിക്കാന്‍ തുടങ്ങിയിട്ട് കുറെ സമയമായി...അടുത്ത് പാവം ഫെബിന്‍ മൂടിപ്പുതച്ചു കിടന്നുരങ്ങുന്നുണ്ട് ... അലാറം ഓഫ് ചെയ്തു. ഇനിയും അടിച്ചാല്‍ അവന്‍ എന്നെ അടിക്കും. എന്തായാലും എനീല്‍ക്കാതെ  വേറെ വഴിയൊന്നുമില്ല. ഇന്ന് മഹത്തായ ഒരു യാത്ര ഉള്ളതല്ലേ.....


ഇന്നലെ വെള്ളമടിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെ  ഉണ്ടായിരുന്നുള്ളു.."ഈശ്വരാ...രാവിലെ ഹാങ്ങ്‌ ഓവര്‍ ഉണ്ടാവരുതേ..." കോളെജിലേക്ക് പോയിട്ട് കുറച്ചായി..മനപൂര്‍വം പോവാത്തതല്ല.. ഓരോരോ പ്രശ്നങ്ങള്‍, പ്രാരാബ്ധങ്ങള്‍.."എന്തായാലും നാളെ ഞാന്‍ പോയിരിക്കും..ഇത്  സത്യം സത്യം സത്യം.."


അങ്ങിനെയാണ് ഈ നേരത്തെയുള്ള എണീക്കല്‍..ഇവിടെ തറവാട്ടില്‍ എല്ലാവരുടെയും സമയം മിനിമം 9 മണിയാണ്..പക്ഷെ ഇന്ന് ഞാന്‍ വാശിയിലാണല്ലോ... പുറത്തു നല്ല മഴ..തെങ്ങോലകളില്‍ മഴത്തുള്ളികള്‍ ഒഴുകി വീഴുന്നു...തുറന്നിട്ട ജാലകങ്ങളിലൂടെ പാഞ്ഞെത്തുന്ന കുളിര്‍ കാറ്റ് .. ഫുള്‍ സ്പീഡില്‍ കറങ്ങുന്ന ഫാന്‍..നല്ല തണുപ്പ്.. അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും കേള്‍ക്കുന്ന ഏതോ പഴയ മലയാള ഗാനത്തിന്റെ നേര്‍ത്ത ശബ്ദം...ഇങ്ങിനെയുള്ള ഒരു വെളുപ്പാന്‍ കാലത്ത് പുതപ്പും പുതച്ചു കിടന്നുറങ്ങാന്‍ കിട്ടുന്ന ഒരു അവസരവും കളയാറില്ലത്തതാണ് ഞാന്‍..പക്ഷെ..ഇന്ന്...

GATE

കൈയില്‍ കിട്ടിയ ചോദ്യ കടലാസിന്റെ അവസാന താളുകളില്‍ ഈ അക്ഷരങ്ങള്‍ കുത്തി കുറിക്കുമ്പോള്‍ ഞാനൊഴികെ മറ്റെല്ലാവരും തിരക്കിലായിരുന്നു,,,ഏതോ മഹാ സംഭവം നടക്കുന്നതിന്റെ ഭീകരത ഏതാണ്ട് എല്ലാ മുഖങ്ങളിലും കാണാമായിരുന്നു...
..................
GATE- graduate aptitude test in engineering- എന്ന പരീക്ഷ എഴുതാന്‍ എത്തിയതാണ് ഞാന്‍..അല്‍പ്പം വിവരം കൂടിപോയതുകൊണ്ടാനെന്നു തോന്നുന്നു വളരെ പെട്ടെന്ന് തന്നെ എല്ലാ ഉത്തരങ്ങളും കണ്ടുപിടിച്ചു കഴിഞ്ഞു..അല്ലെങ്കിലും എഴുതാന്‍ ഒന്നുമില്ല..കുറെ വെളുത്ത വട്ടങ്ങള്‍ കറുപ്പിച്ചു വൃതികേടാക്കണം..അത്രമാത്രം..

രാവിലെ ബസില്‍ കയറിയപ്പോള്‍ മുതല്‍ എനിക്ക് ചുറ്റും പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു...ഓടുന്ന ബസില്‍ ഇരുന്നും നിന്നും പഠിക്കുന്നവര്‍..ഞാന്‍ പുറത്തെ കാഴ്ച്ചകളിലെക്കും...


കുറച്ചു കറങ്ങിത്തിരിഞ്ഞ്‌  ഒടുവില്‍ എക്സാം ഹാളില്‍ എത്തിയപ്പോള്‍ നേരത്തെ ബസില്‍ വച്ച് കണ്ട പല മുഖങ്ങളും അവിടെയുണ്ട്...ചിലര്‍ കണ്ണടച്ച് പ്രാര്‍ഥിക്കുന്നു, ചിലര്‍ വലിയൊരു പുസ്തകത്തിന്റെ താളുകള്‍ അതി വേഗത്തില്‍ മറിക്കുന്നു, ചിലര്‍ സീറ്റ് അന്വേഷിച്ചു നടക്കുന്നു..കൂട്ടത്തില്‍ എന്നെ പോലുള്ള  ചിലരും...


THIS CARD IS VALID TILL 30-04-2010

നമ്മുടെയെല്ലാം ID കാര്‍ഡുകളില്‍ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യമുണ്ട്...

 
THIS CARD IS VALID TILL 30-04-2010

അതായത്..അടൂര്‍ എന്ജിനീയറിംഗ് കോളേജിന്റെ  വാതായനങ്ങള്‍ നമ്മുടെ മുന്നില്‍ എന്നേക്കുമായി അടക്കപ്പെടുന്ന, ഈ കോളേജ് നമ്മുക്ക് അന്യമാവുന്ന ദിവസം 30-04-2010...ആ ദിവസത്തിലേക്ക് ഇനി അധികദൂരമില്ല ...ആ ദിവസം, ഒരു പക്ഷെ അതിനും മുന്‍പുതന്നെ, നമ്മള്‍ പടിയിറങ്ങേണ്ടി വരും - അടൂരില്‍ നിന്ന്, നമ്മള്‍ നമ്മുടെ സ്വന്തം എന്ന്   വിശ്വസിച്ചിരുന്ന,  അഹങ്ഗരിച്ചിരുന്ന നമ്മുടെ തറവാട്ടില്‍ നിന്ന്...അന്ന് മുതല്‍  നമ്മുടെ തറവാട്  ആരുടെയെങ്കിലുമൊക്കെ   ഓര്‍മകളില്‍  മാത്രമായി  ഒതുങ്ങും ...പഴയ  " SUPPLY VILLA " തറവാടിന്റെ ചിറകുകളില്‍ ഒതുങ്ങിയതുപോലെ, നമ്മുടെ തറവാടും നാളെ മറ്റെന്തെങ്കിലുമൊക്കെയാകും...ഒരുപാട് പുതിയ മുഖങ്ങള്‍ നമ്മള്‍ നടന്നു മറഞ്ഞ വഴികളിലൂടെ യാത്ര ആരംഭിക്കും...അവരുടെതായ പുതിയൊരു ലോകത്തില്‍...

ജാഫറിന്റെ ട്രെയിന്‍ യാത്ര...

13-02-2010, ശനിയാഴ്ച

നമ്മുടെ ജാഫറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ദിവസമായിരുന്നു അത്.. കാരണം എന്താണെന്നല്ലേ??? പറയാം.....

തന്റെ വളരെ കാലമായിട്ടുള്ള ഒരു ആഗ്രഹം..അത് സാധിച്ചെടുത്ത ദിവസം...ഒരുപാട് സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ ദിവസം...ജാഫെര്‍ ആദ്യമായി ട്രെയിനില്‍ കയറിയ ദിവസം..അതായിരുന്നു 13-02-2010...

ആലുവയില്‍ പ്രോജക്റ്റ് ചെയ്യുവാന്‍ പോകുന്ന വഴിയായിരുന്നു ജാഫര്‍, കൂടെ രോഹിതും...നമ്മുക്ക് ബൈക്കില്‍ പോകാം, അല്ലെങ്കില്‍ ബസില്‍ പോകാം എന്ന് രോഹിത് ഒരു ആയിരം വട്ടം പറഞ്ഞിട്ടും, പിടിച്ചു വലിച്ചിട്ടും ജാഫര്‍ ട്രെയിനില്‍ തന്നെ അള്ളിപ്പിടിച്ചു കിടന്നത് ട്രെയിന്‍ കണ്ടിട്ടില്ലാത്ത ഒരു ഇടുക്കി കാരന്റെ വേദനയായി നമുക്ക് മനസിലാക്കാം എങ്കിലും, ആദ്യമായി ട്രെയിനും റെയില്‍വേ സ്റെഷനും കണ്ട ജാഫര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും...

രാവിലെ ജോമിന്‍ ജാഫറിനെ കായംകുളം റെയില്‍വേ സ്ടഷനില്‍ കൊണ്ട്പോയി വിട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ കഥകള്‍...ജോമിന്‍ കൊണ്ടുപോയി വിട്ടത് ജാഫറിനെ മാത്രമായിരുന്നെങ്കിലും പുറകെ മണ്ടത്തരങ്ങളും വണ്ടിയും വിളിച്ചു എത്തി...തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഓരോ സീനുകള്‍ ആയി വിവരിക്കാം...സീന്‍ 1:

റെയില്‍വേ സ്ടഷനിലേക്ക് കയറിവരുന്ന ജാഫറും ജോമിനും...ടിക്കെറ്റ് എടുക്കണ്ടെ എന്ന് ചോദിക്കാന്‍ തിരിഞ്ഞ ജോമിന്‍ കാണുന്നത് പ്ലാട്ഫോമിലേക്ക് ബാഗുംതൂക്കി ഓടുന്ന ജാഫരിനെയാണ്...എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പുതന്നെ ജാഫര്‍ ആദ്യം കണ്ട ട്രെയിനില്‍ ചാടി കയറി, തുള്ളി ചാടുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്നാണ് ജോമിന്‍ പറഞ്ഞത്...

സീന്‍ 2:

ആ ട്രെയിന്‍ തിരുവന്തപുരത്തിന് പോകുന്നതാണെന്ന് പറഞു ജോമിന്‍ ഒരു വിധത്തില്‍ ജാഫറിനെ പുറത്തിറക്കി... പുറത്തിറങ്ങിയ ജാഫര്‍ പ്ലാട്ഫോര്‍മിലൂടെ ഓടുന്നത് കണ്ടു തലയില്‍ കൈ വച്ച് നില്‍ക്കുന്ന ജോമിന്‍ രണ്ടാമത്തെ സീനിന്റെ ദുഖമാണ് ...

സീന്‍ 3:

30 മിനിട്ട് കഴിഞ്ഞു ട്രെയിന്‍ വരുന്നത് വരെ പ്ലാട്ഫോമിലൂടെ ' നാഗവല്ലി ' സ്റ്റൈലില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന ജാഫര്‍ ഒടുവില്‍ നടന്നുമടുത്തു അടുത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കയറി സീറ്റിനെ തൊട്ടും തലോടിയും ഇരിക്കുമ്പോള്‍ പുറത്ത് വേറൊരു കഥ അരങ്ങേറുകയായിരുന്നു ..

ജോമിന്‍ പ്ലാട്ഫോമില്‍ പത്രം വായിച്ചു നിന്ന ആളോട് : " ചേട്ടാ , ഈ എറണാകുളം പോകുന്നത് ഏതു സൈടിലെക്കാ??
ചേട്ടന്‍ ജോമിനെ മൊത്തത്തില്‍ ഒന്ന് നോക്കി..തൊട്ടു മുന്‍പില്‍ എര്നാകുളതിനുള്ള ട്രെയിന്‍ കിടക്കുന്നുണ്ട്...ഒന്നും മനസിലാവാത്ത ഭാവത്തില്‍ ജോമിന്‍...അവസാനം ചേട്ടന്‍ വഴി പറഞ്ഞു കൊടുത്തു..

ജോമിന്‍ കുറച്ചു സമയം എന്തോ ആലോചനയില്‍ ആയിരുന്നു.. അയാളെ വീണ്ടും തോണ്ടി വിളിച്ചിട്ട് ജോമിന്‍ ചോദിച്ചു... " അപ്പോള്‍ ചേട്ടാ, ഈ ആലപ്പുഴയോ??"
ചേട്ടന്‍ ഒന്നും മിണ്ടിയില്ല...പതിയെ പേപ്പറും എടുത്തു അടുത്ത കസേരയില്‍ പോയി ഇരുന്നു..

സീന്‍ 4:

ഈ സംഭവം ജാഫറും കാണുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോള്‍ അവനും ഒരു സംശയം...ശരിക്കും ഏറണാകുളം എങ്ങോട്ടാ ??? ജോമിന്‍ കാണിച്ചു കൊടുത്ത സൈഡില്‍ വിശ്വാസം വരാതെ ജാഫര്‍ അവനെ പുച്ചിച്ചിട്ടു നേരെ നടന്നു...അന്തംവിട്ട ജോമിന്‍ നോക്കിയപ്പോള്‍ കാണുന്നത് ജാഫെര്‍ എന്ക്വയറിയിലേക്ക് പോനതാണ് ..ജോമിന് ആദ്യം കാര്യം മനസിലായില്ല..ഒടുവില്‍ അര മണിക്കൂര്‍ " Q " നിന്ന് ജാഫെര്‍ അന്വേഷിച്ചു..." സര്‍, ഏറണാകുളം ഏതു വശത്തെക്കാ?? അങ്ങോട്ടോ അതോ ഇങ്ങോട്ടോ??? "

സീന്‍ 5:

5 മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പാസഞ്ചര്‍ വരുന്നു...അതിന്റെ ഓരോ കമ്പാര്‍ട്ട്മെന്റിലും കയറി ഇറങ്ങിയ ജാഫര്‍ ഉറക്കെ വിളിക്കുന്നു ..." രോഹിത്തേ , രോഹിത്തേ ..." ആളില്ലാത്ത ട്രെയിനില്‍ ആര് കേള്‍ക്കാന്‍..

സീന്‍ 6:

രോഹിത് ജാഫെറിനെ വിളിച്ചു പറയുന്നു..." ഡാ ഞാന്‍ ' വേണാടിനു' ഉണ്ട്..എഞ്ചിന്റെ അടുത്തുനിന്നു രണ്ടാമത്തെ കംപാര്‍ത്മെന്റില്‍..
ജാഫര്‍ : " മുന്‍പില്‍ നിന്നോ അതോ പുറകില്‍ നിന്നോ ??"
രോഹിത് ഫോണ്‍ കട്ട് ചെയ്തു..

സീന്‍ 7:

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു വേണാട് പ്ലാട്ഫോം 2-ല്..അങ്ങനെ വെയിറ്റ് ചെയ്തു നിന്ന സമയത്താണ് പ്ലാട്ഫോം 2-ലേക്ക് ഒരു ട്രെയിന്‍ വരുന്നത് കണ്ടത്...ജാഫെര്‍ ഓടി, ഓവര്‍ ബ്രിട്ജുകള്‍ ചാടി കയറി, എണീറ്റ്‌ നടക്കാന്‍ പോലും വയ്യാതിരുന്ന ഒരു അമ്മൂമ്മയെ ഉരുട്ടിയിട്ട്, ബാഗുകള്‍ തട്ടി മറിച്ച് പ്ലാട്ഫോമില്‍ എത്തിയപ്പോള്‍ ട്രെയിനും കൂടെ എത്തി..എഞ്ചിന്റെ ഒപ്പം ഓടി ജാഫര്‍ 2-ആമത്തെ കംപാര്‍ത്മെന്റ്റ് കണ്ടുപിടിച്ചു..പക്ഷെ നോക്കിയപ്പോള്‍ കമ്പാര്ടുമെന്റിനു ആകെപ്പാടെ ഒരു ഷേപ്പ് മാറ്റം...അകത്തേക്ക് കയറാനുള്ള വാതിലും കാണുന്നില്ല...സിലിണ്ടര്‍ പോലെ ഇരിക്കുന്നു..ഒടുവില്‍ പ്ലാട്ഫോമില്‍ വീഴാതെ ജോമിന്‍ പിടിച്ചു മാറ്റിയപ്പോലാണ് ജാഫറിനു മനസിലായത് അതാണ്‌ ' ഗുഡ്സ് ട്രെയിന്‍' എന്ന്...


ഇനി ക്യാമറ ട്രെയിനിന്റെ അകത്തേക്ക്...പുറത്തു നടന്നതിനേക്കാള്‍ വലിയ സംഭവങ്ങളാണ് അകത്തു നടക്കുന്നത്...

സീന്‍ 8:

രോഹിതിനെ കണ്ടപാടെ ചുറ്റും നോക്കിയിട്ട് ജാഫര്‍ " അളിയാ, കണ്ടക്ടര്‍ എവിടെ ടിക്കെറ്റ് എടുക്കെണ്ടെ???"
രോഹിത് ഒന്ന് ഞെട്ടി.. ആ ഞെട്ടല്‍ പിന്നീട് ഒരു നിത്യ സംഭവമായി തുടര്‍ന്ന് കൊണ്ടേ ഇരുന്നു...

സീന്‍ 9:

ആരോടും ഒന്നും മിണ്ടാതെ പുറത്തേക്കു നോക്കിയിരിക്കുന്ന ജാഫര്‍..എന്തോ കാര്യമായ ആലോചനയിലാണ്...ഇടയ്ക്കു ഇടയ്ക്കു " yes" "yes" എന്ന് പറയുന്നത് കേള്‍ക്കാം...

സീന്‍ 10:

എണീറ്റ്‌ ഡോറിന്റെ അടുത്തേക്ക് നടക്കുന്ന രോഹിത്...മുഖം കണ്ടാലറിയാം കാര്യമായി ഒന്ന് ഞെട്ടിയ മട്ടുണ്ട്..
നമ്മുക്ക് ചോദിച്ചാലോ???

" രോഹിതെ, എന്ത് പറ്റി ????"

രോഹിത് : " ഇതിലും വലുത് ഇനി എന്ത് പറ്റാന്‍ ??? പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടില്ലല്ലോ??? ഞാന്‍ തന്നെ പറയാന്‍...ഒരുത്തന്റെ സംശയങ്ങള്‍...അവന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ ഇത്രേം കണ്ടുപിടിത്തം നടത്തുമെന്ന് വിചാരിച്ചില്ല...ഇന്നാ കേട്ടോ...
1. അളിയാ, ട്രെയിനിനു ഗിയര്‍ ഉണ്ടോ???
2. സ്ടീയരിന്ഗോ ???
3. ലൈസന്‍സ് കിട്ടാന്‍ നല്ല പാടായിരിക്കും അല്ലെ???
4. "H" എടുക്കേണ്ടി വരുവോ???

ഇത് കഴിഞ്ഞു കണ്ടുപിടുത്തങ്ങള്‍ തുടങ്ങി..
" അളിയാ, ട്രെയിനിനു ഇപ്പൊ ഒരു 50-60 കിലോമീറ്ററ് സ്പീഡ് കാണും അല്ലെ..." കോട്ടയം സ്ടഷനിന്നു വണ്ടി എടുത്തിട്ടില്ല അപ്പോള അവന്റെ കണ്ടുപിടിത്തം.. പിന്നെ അവിടെ ഇരുന്നില്ല ..ഞാന്‍ എണീറ്റ്‌ പോന്നു...

...................................................
ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ജാഫര്‍ അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ...ഇനി ആലുവ വരെ...ഒരുപാട് സംശയങ്ങളും അതിലും കൂടുതല്‍ കണ്ടുപിടിത്തങ്ങളും ആയി അവന്‍ യാത്രയിലാണ്....ഇനി എന്തൊക്കെ കാണേണ്ടി വരും എന്നത് മാത്രം ദുരൂഹം...

tHa-6-vAd fActs 22

നമ്പി  ഇന്‍  കണ്‍ഫ്യൂഷന്‍ 
09.08.09..Sunday.
നമ്പിയുടെ  ജീവിതത്തിലെ   നിര്‍ണായകമായ  ദിവസം .. മറ്റു  പലരുടെയും ....

അന്ന്  2 സംഭവങ്ങള്‍ 
1:ഷാഹിസിന്റെ ചേച്ചിയ്ടെ കല്യാണം  at കൊച്ചി .
2:എസ്ലീമയുടെ കല്യാണം at തലശേരി.

2-ഉം  നമ്പിയുടെ  കൂട്ടുകാര്‍ ..Electronics batch.. 2-ഉ  പേരും  നമ്പിയെയും   വിളിച്ചു .. ഇവിടെയാണ്‌  നമ്മുടെ  പ്രശ്നം  സ്റ്റാര്‍ട്ട്‌  ചെയ്യുന്നത് .. EC ബാച്ചിലെ   കല്യാനമായതുകൊണ്ട്  അവിടുത്തെ  'എല്ലാ  കുട്ടികളും'  ഏതെങ്കിലും  ഒരിടത്ത് പോകും .. നമ്മുടെ  നമ്പിക്കും പോണം ..പക്ഷെ  എവിടെ  പോകും ..തനിയെ  പോവാന്‍  വയ്യല്ലോ .ഒരു  ICE CREAM ങ്കിലും  വാങ്ങിച്ചുകൊടുക്കാന്‍  ആരെങ്കിലും  കൂടെ  വേണ്ടെ ?? ഇതിനു  മുന്പ്  വാങ്ങികൊടുതത്  "ഭൂതം " കണ്ടപോള ..അതിപ്പോ കുറച്ചു കാലമായി ..പക്ഷെ  ഇത്തവണ  അവര്‍  ഒന്നും  പറയണില്ല ..നമ്പി  ചോദിച്ചു  നോക്കി ..No way..ഇനി  എന്താ  ഒരു  വഴി ..രോഹിത്നേം  pp-എം  വിശ്വസിക്കാന്‍  കൊള്ളില്ല .ചതിയന്മാര്‍ ..\

നമ്പി  എങ്ങോട്ടുപോകും ..കണ്ഫ്യുഷന്‍ . ഒന്ന്  പാടിയാലോ ??:
"വീണ  പൂവേ ..കുമാരനാശാന്റെ  വീണ  പൂവേ .."

NB: PLZ..ഇത്തവണ  നമ്പിയെ  ആരും  വേദനിപിക്കരുത് . എപ്പോളും  ക്ഷെമിച്ചൂന്നു  വരില്ല .

tHa-6-vAd fActs 21

ക്ഷമിച്ചു  എന്നൊരു  വാക്ക് : നമ്പീശന്  കുട്ടികളുടെ  മനസാ.. അതുകൊണ്ടല്ലേ  ഇടക്ക്  ice crem കഴിക്കണം  എന്ന്  തോന്നിയത്.. അതിനു  ഇങ്ങനെയൊക്കെ  പറയണ്ട  ആവശ്യമുണ്ടോ ?? അങ്ങനെ  ice crem കഴിക്കാന്‍  പോയപ്പോളാണ്  അറിയുന്നത് , ആരൊക്കെയോ  ഫിലിമിനു വരനൂന്നു..നമ്പി  ഒരു  മഹാമനസ്കന്‍ കൂടിയാണല്ലോ .. അതുകൊണ്ടല്ലേ  അവര്‍ക്കും  ഓരോ  ice cream വാങ്ങികൊടുക്കാം എന്ന് വച്ചത്.. മനുഷ്യത്വം..വെറും  മനുഷ്യത്വം ..Ice cream വാങ്ങികൊടുത്താല്‍  അവര്‍  ഫിലിമിനു  വരാന്‍  നിര്‍ബന്ധിക്കും..നിര്‍ബന്ധിച്ചാല്‍  പാവം  നമ്പിക്കു  എന്തുചെയ്യാന്‍  പറ്റും ?? സാധാരണ  ഒരു  പടത്തിനു  പോവാന്‍  മിനിമം  5 പേരെയും  കൊണ്ടേ  നമ്പി  പുറത്തിറങ്ങു ..പക്ഷെ  എന്നും  മഹാമനസ്കത  മാത്രം  പോരല്ലോ , കാശും  വേണ്ടേ ..അതാ  ഇത്തവണ  ഈ  കാര്യം  ആരോടും  പറയാതിരുന്നത് .. പക്ഷെ  രോഹിതും ,pp-യും  ഇങ്ങനെ  ചതിക്കുമെന്ന്  ആരറിഞ്ഞു.. പടം  ഫ്ലോപ്പ്  ആണെന്ന്  അറിഞ്ഞിട്ടും  ഒരുമിച്ചിരുന്നു  ഒരു  ice crem കഴിക്കാന്‍  വേണ്ടിമാത്രമ  നമ്പി  പോയത്.. പക്ഷെ ,കിട്ടിയ  ice cream കരിഞ്ഞു  പോയി .. അതിന്റെ  സങ്കടത്തില്‍ ഇരികുമ്പോള  ഇവന്‍മാരുടെ  ചൊറി.
ഇല്ല ,നമ്പി  ഇനി  ആരോടും  മിണ്ടില്ല ,പിണങ്ങി ..കുട്ടിയാണെന്ന്  വച്ച്  എന്തും  ആവന്നോ ? മഹാമനസ്കര്‍ക്ക്  ഈ  ലോകത്തില്‍  ഒരു  വിലയും ഇല്ലേ?? ക്ഷെമിക്കുന്നതിനും  ഇല്ലേ ഒരു അതിരൊക്കെ???

tHa-6-vAd fActs 20

പഠനത്തിന്റെയും  വിനോദത്തിന്റെയും  വിരസതകള്‍ക്കൊടുവില്‍ THA-6-AVADIANS  ദൈവത്തിങ്കലേക്കുള്ള  യാത്രയിലാണ്. പാപ  പങ്കിലമായ  ജീവിതത്തില്‍   നിന്നും  മുക്തിനേടാന്‍.... ചെയ്തുപോയ  പാപങ്ങളുടെ  ഭാണ്ടവും  പേറി ..... ഒരു  പുതിയ  ഗീവിതതിനായി  കൊതിക്കുന്ന  മനസുമായി.... തീര്‍ത്ഥാടനത്തിന്റെ  വഴിയിലാണ്  ഇപ്പോള്‍  അവര്‍ ..  കുടജാദ്രിയിലെക്കുള്ള    യാത്ര  വഴി  KK-യാണ്  എല്ലാവര്‍ക്കും  പുതിയൊരു  പാത തുറന്നു  കൊടുത്തത് ...  തുടര്‍ന്ന്  രാജിവ്  അമ്മയുടെ  പക്കലെക്കും,  അബിത്ത്  അല്‍ഫോന്‍സാമ്മയുടെ    അടുത്തേക്കും  ജില്‍കുഷ്  വെലാങ്കന്നികും  യാത്രയായി .. PP ഗുരുവായൂരില്‍  നിന്ന്  പളനിക്കും  ശരത്  ഏട്ടുമാനൂരെക്കും ഉള്ള  യാത്രയിലായിരുന്നു ..  KD ഏറ്റുമാനൂര്‍ ,ചെര്‍പുങ്കല്‍  വഴി  പാല  വരെ  എത്തിയെങ്കിലും  "ആരോ " പറഞ്ഞതുകൊണ്ട്  തൊടുപുഴ  ശ്രീ  കൃഷ്ണ  ക്ഷേത്രത്തിലേക്കുള്ള    യാത്ര  മാറ്റിവച്ചു .. ജോമിനും  ഷാരുനും   പള്ളികളില്‍  നിന്നും  പള്ളികളിലെക്കുള്ള  യാത്രയിലാണ് .. ഹരി  VELOCITY,LONGIVITY തുടങ്ങിയ  പുണ്യ  സ്ഥലങ്ങളില്‍  നിത്യദര്സനം  നടത്തിയതായി  അറിഞ്ഞിട്ടുണ്ട് ..
ഒടുവില്‍  കിട്ടിയത്    :_ JAFER  is planning for HAJJ..

tHa-6-vAd fActs 19

കൂട്ടുകാരെ.. രാജിവ്  പോകുന്നു .നാളെ  3pm-നു ..തറവാടില്‍  ഇനി  അവന്റെ  പൊട്ടിച്ചിരി  ഇല്ല ..Counter strik കളിക്കാന്‍ ,nfs കളിയ്ക്കാന്‍  അവന്‍  ഇനി  ഇല്ല ..മിതുനോട്  അടിയുണ്ടാക്കാന്‍ ,KK-യോട്  ബെറ്റ്  വെക്കാന്‍  നാളെ  മുതല്‍  അവന്‍  കാണില്ല ..കുടിയന്റെ  ബൈക്കിന്റെ   കീ  ഇനി  അവന്‍  കളയില്ല.. തുണിയില്ലാതെ  ശരതിന്റെം    KD-യുടേം  റൂമില്‍  കിടന്നുറങ്ങാന്‍  അവന്‍  ഇനി  വരില്ല.. Lu-വിനെ  വിളിക്കാന്‍  അബിത്തിന്റെ  സിമും  PP-യുടെ  ഫോണും  ഇനി  അവന്‌  വേണ്ട.. ഹരിയെ  ഇനി  അവന്‍  റൂമില്‍  പൂട്ടിയിടില്ല.. ജാഫറിന്റെ  കൂടെ  ഇനി  അവന്‍  മഴ  നനയില്ല.. ജോണിനും  ഫെബിനും   ഇനി  മെസ്സ്  ഫീ  കണക്ക്  പറയേണ്ടി  വരില്ല .. ജില്‍കുഷും  ഷാരുനും  ഇനി  തനിയെ  വിഴിഞ്ഞം  പോകണം.. ജോമിന്  ഇനി  അവനെ  ചൊറിയാന്‍  പറ്റില്ല.. മുക്തിയുടെം  രോഹിതിന്റെയും  കൂടെ  ഇനി  ഒരു  IV-ക്കും  അവന്‍  വരില്ല.. നമ്പിക്കു  കപ്പ  വാങ്ങിച്ചു  കൊടുക്കാന്‍  അവന്‍  കാണില്ല.. എല്ലാവര്‍ക്കും  മുന്‍പേ  അവന്‍  പോകുന്നു ..ഒരു  പിടി  ഓര്‍മ്മകള്‍  ബാക്കി  വച്ചുകൊണ്ട്.

tHa-6-vAd fActs 18

കറുകച്ചാല്‍  എന്ന  ഗ്രാമത്തിന്റെ  ഇടവഴികളിലൂടെ  നാളെ  ഒരു  WAGON R പാഞ്ഞു  പോകും .. വിജനമായ  മന്ന്പാതയിലെ  കുഴികളില്‍  നിന്നും  മഴ  വെള്ളം  തെറിക്കുമ്പോള്‍  ഡ്രൈവിംഗ്  സീറ്റില്‍  അവന്‍  ഉണ്ടാവും ..രാജിവ് .. തന്റെ  ഭൂതകാലം  തേടിയുള്ള  യാത്രയിലാനവന്‍ ..തന്റെ  ബാല്യ കാല  പീഡന  കഥകളിലെ  ഒരു  നായികാ -MAGNI_(2nd std,soudhi)-അവള്‍  ഇന്ന്  അച്ഛനോടോത്  അവിടെയാണ്  താമസം !!! ഫിലിപൈന്‍സിലേക്ക്      പോണതിനു  മുന്‍പ്‌  , കേരളത്തോട്  വിട  പറയുന്നതിന്  മുന്‍പ്‌,അവന്‍  അവളെ  കാണാന്‍  പോവുകയാണ് ..എന്താണ്  ആ  യാത്രയുടെ  ഉദ്ദേശം ?? " ഓര്‍മ്മയുണ്ടോ  ഈ  മുഖം ?" എന്ന  സുരേഷ്  ഗോപി  ടയലോഗ്    ആയിരികുമോ  രാജിവിന്റെ  മനസ്സില്‍ ?? ഒരു  ഏറ്റു  പറച്ചില്‍ ??  മാപ്പ്  അപേക്ഷ ?? കെട്ടിപിടിച്  ഒരു  പൊട്ടി  കരച്ചില്‍ ?? എന്തായാലും  നാളെ  അറിയാം ..  പക്ഷെ  ഒരു  ചോദ്യം  ബാക്കി :- " നാളെ  അവള്‍  അവനെ  വീട്ടില്‍    കയറ്റുമോ??"

tHa-6-vAd fActs 17

ജോമിന്  ലൈന്‍  ആയി !!!
നിങ്ങള്‍ അറിഞ്ഞോ ?? നമ്മുടെ  ജോമിനും  ലൈന്‍  ആയി .. സുന്ദരി ,സല്‍സ്വഭാവി , സര്‍വോപരി  കുറഞ്ഞ  ഉയരം ..സംഭവം  ഇങ്ങനെ >>>
ടൈം :May 3,11.13am.
സ്ഥലം : ചേട്ടന്റെ  കല്യാണമണ്ഡപം  . അന്ന്  ഒരു  ഞായറാഴ്ച .കല്യാണത്തിനായി  പള്ളിയില്‍  എത്തിയ  ജോമിന്‍  പെട്ടെന്നാണ്  അത്  കണ്ടു  ഞെട്ടിയത് ."ഈശ്വര ,ആ   പെണ്‍കുട്ടി  എന്നെയാണല്ലോ  നോക്കുന്നത്   .ഞാന്‍  ന്ത് ചെയ്യും??"
who is she?:_
ജോമിന്റെ  ഒരു  loong   കസിന്‍..8-ഇല്‍  പഠിക്കുന്നു . അവളുടെ  നോട്ടം  കണ്ട  ജോമിന്‍  നാണിച്ചു  തല  കുനിച്ചു. ആ  കണ്ണുകളിലേക്കു  നോക്കാന്‍  അവന്‍  ഭയന്ന് . അവള്‍  പതുക്കെ  ജോമിന്റെ  അടുത്തെത്തി  ചോദിച്ചു..
"wts ur numb?"
Jomin.."KL 7B 2439"
അവള്‍  പുച്ഛത്തോടെ  ചിരിച്ചു .എന്നിട്ട്  ചോദിച്ചു .."mob numb?"
ജോമിന്‍  പിന്നേം  ഞെട്ടി .ആദ്യമായി  ഒരു  പെണ്‍കുട്ടി  നമ്പര്‍  ചോദിച്ചിരിക്കുന്നു !!! ജോമിന്‍  മൊബൈല്‍ മാത്രമല്ല ,ലാന്‍ഡ്‌  ഫോണും ,റൂംമേറ്റ്‌  ജില്‍കുന്റെ  നമ്പറും  കൊടുത്തു ..

tHa-6-vAd fActs 16

മഴ  പെയുകയാണ് . ഗോപി  കുട്ടനെ  മറച്ചു  കാര്‍മേഘങ്ങള്‍  ഇരുണ്ടു . ഒരു  പൊലിഞ്ഞു  പോയ  പ്രണയത്തിന്റെ  ഓര്‍മകളില്‍  പറക്കാനാകാതെ angels-ഇല്‍ മഴ  പെയ്തിറങ്ങിയോ  എന്ന്  ആലോചിച്ചു  NATHU പാടുന്നു : " -------തന്‍  ഓര്‍മകളില്‍  വീണ്ടും  പെരുമഴകാലം .

tHa-6-vAd fActs 15

മഴ  പെയ്യുകയാണ് ...tha-6-avad-ഇന്  മുകളില്‍ ...tha-6-avadians-ഇന്റെ  ഉള്ളില്‍ ... എന്തായിരുന്നു   അവരുടെ   മനസുകളില്‍  ഈ  മഴ ... ചാറ്റല്‍  മഴയേറ്റ്‌ ഉറങ്ങുന്ന ഷാരുന്റെ  സ്വപ്നങ്ങളില്‍  രോഷ്നിയും  അവളുടെ  പുതിയ   കാമുകനും .. മഴ  കാണുമ്പോള്‍  ഒരു  കൊച്ചു  കുട്ടിയുടെ  ആവേശത്തോടെ തുള്ളികളെ  വാരി  പുണരുന്ന  ജാഫെര്‍  ഇന്നെവിടെ .. ഫെബിന്‍  "മഴ " എന്ന്  തെറ്റാതെ  പറയാന്‍  പഠിച്ചു  ഉറങ്ങിപോയി .. Kd യുടെ  വേദനിക്കുന്ന  മനസിലേക്ക്  ഒരു  കുളിര്‍കാറ്റായി  മഴ .. 4- മണി   ചായയുടെ  കൂടെ   കഴിക്കാന്‍  പപ്പടം  വാങ്ങാന്പോയ  ശരത്    മഴയെ  "shaddi  "എന്ന്  വിളിക്കുന്നു .. ഒരു  നനുത്ത  പ്രണയത്തിന്റെ  ഓര്‍മകളില്‍  നിര്‍വികാരനായി  മഴയെ  നോക്കിയിരുന്ന  pp ഇപ്പോള്‍  പാടുന്നു .. Knight riders ഇന്നെകിലും  ജയികുമെന്ന   പ്രതീക്ഷയില്‍  ഉറങ്ങുന്ന  ഹരി ... മഴ  പെയ്യുകയാണ് ..

tHa-6-vAd fActs 14

HARI... ദാവൂദ്  ഇബ്രാഹിമിന്  ശേഷം  BOMBAY നഗരം  കണ്ട (??) കൊടും  ഭീഗരന്‍ .ചാലു  എന്നീ    പേരുകളില്‍  അറിയപെടുന്നു .പകല്‍  വെളിച്ചത്തില്‍  പോലും  ആര്‍കും  കണ്ടുപിടിക്കാന്‍  സാധിക്കാത്ത  ഹരി ,U.K.G പാസ്‌  ആയതിനു  ശേഷം  പൂചാക്കലെന്ന  കാട്ടിലേക്ക്  താമസം മാറ്റുകയും ,ഇന്ന്  അവിടുത്തെ  മൂപ്പനായി  കഴിയുകയുമാണ് .Hindi,eng,malaylm,thulu,afkramis തുടങ്ങിയ  ഭാഷകളില്‍  അഗ്രഗണ്യനായ  ഇയാള്‍  ഹിന്ദിയുടെ  അവസാന  വാക്ക്  എന്ന  സ്ഥാനം  ഫെബിനുമായി  പങ്കിടുന്നു .നിമിഷ  കവിയും ,അഭിനേതാവും ,സര്‍വോപരി  പ്ലാനിങ്ങില്‍    അദി  വിദക്തനുമായ  ഇദ്ദേഹത്തെ  പൂച്ചാക്കല്‍  ഗോത്ര  മഹാസഭ  അവരുടെ  പ്ലന്നിംഗ്  കമ്മീഷന്‍    സെക്  ആയി  നാമനിര്‍ദേശം  ചെയ്തിട്ടുണ്ട് .അടി  കൊടുക്കുന്നതിനേക്കാള്‍  എളുപ്പമാണ്    കൊള്ളാന്‍  എന്ന്  തെളിയിച്ച  തറവാടിലെ  ഏക  വ്യക്തിയും  ഹരി  തന്നെ .

tHa-6-vAd fActs 13

മാര്‍ച്ച്‌  20 -ആം  തീയതി പുലര്‍ച്ചെ  2 മണി .. തറവാടിലും  കോളേജിലും    മാന്യനായി  കഴിയുന്ന  ആ  വ്യക്തി ..തറവാട്  ഫാക്റ്റ്സിലൂടെ പലരുടെയും  നേരെ  ഗോസ്സിപുകള്‍  അഴിച്ചു  വിടുന്ന പകല്‍ മാന്യന്‍ ... ഫോണ്‍  ചെയ്യാനെന്ന  വ്യാജേന  എങ്ങോട്ടാണ്  പോയത് ...അവന്റെ  ഉദേശം എന്തായിരുന്നു ..ആ  കാപാലികന്റെ  വെളുത്ത  മുഖമൂടി  വലിച്ചു  കീറുന്ന  വെളിപെടുത്തലുകള്‍... നഗ്ന  സത്യങ്ങള്‍ ...ഉടന്‍  തറവാട്  ഫാക്റ്റ്സില്‍ ........wait

tHa-6-vAd fActs 12

JILKUSH JOY...പാലാക്കാരന്‍  അച്ചായന്‍ .IPS കാരന്‍  ആകാനുള്ള  മോഹം  ഉള്ളിലൊതുക്കി  നടക്കുന്ന  ജില്‍കുവിനെ  'ഫാ'വിയില്‍  പാലാ  പോലിസ്  സ്ടേഷനില്‍  കണ്ടാല്‍  അത്ഭുതാപെടാനില്ല   .തന്റെ  സ്വതസിദ്ധമായ  ശൈലിയില്‍  മറ്റുള്ളവരെ  നേരിടുന്ന  ജില്കു  ജനറല്‍ നോലെട്ജിലും 'ഫു'ലിയാണ് .മാണിയെ തന്റെ സ്വപ്ന കാമുകനാക്കിയിരിക്കുന്ന ജില്‍കുവിന്റെ  ആദ്യ കാല  കാമുകി  പാലകാരി  തന്നെയായ   ഒരു  സ്നേഹാ  റാണി  ആയിരുന്നു  എന്ന്   പറയപെടുന്നു .കള്ള്  തന്റെ  ഇഷ്ട  പാനിയമാകിയ  ജില്‍കുന്റെ  കാപ്പാസിടി    ആരെയും  വെല്ലാന്‍  പോന്നതാണ്  .മുഖക്കുരു  കണ്ട്  ചിക്കന്‍  പോക്സിനു   മരുന്ന്  കഴിച്ച  ജില്‍കുവിന്റെ  ആരും  കേള്‍കാത്ത  കഥ ...COMING SOON on tharavad facts..

tHa-6-vAd fActs 11

ROOM NO 1.. JOMIN MATHEW,21..അതി  ബുദ്ധിമാന്‍ ,സുന്ദരന്‍ ..പന്തെര്‍   എന്ന്  സ്വയം  വിശേഷിപിക്കുന്നു  .പൊടിമൊന്‍ ,കുഞ്ഞന്‍ ... തുടങ്ങിയ  പേരുകളില്‍  അറിയപ്പെടുന്ന   ഇയാള്‍  തറവാട്ടിലെ  ഏറ്റവും  ചെറിയ  കുട്ടിയാണ് .യേശുദാസിനെ  വെല്ലുന്ന  ശബ്ദവും മോഹന്‍ലാലിനെ  അനുസ്മരിപിക്കുന്ന  സംസാരവും  കൊണ്ട്  തറവാട്ടില്‍  പ്രിയങ്കരനായ  ജോമിന്‍  ചാച്ചന്‍  എന്നും  സ്വയം  വിശേഷിപ്പിക്കാറുണ്ട്.  influensa,aastma തുടങ്ങിയ  മാറാ  രോഗങ്ങള്‍ക്ക്  അടിമയായ  ജോമിന്‍  സിഗെരെട്ടിനെയും  ഇന്ഹലെരെയും  ഒരുപോലെ  സ്നേഹിക്കുന്നു..

tHa-6-vAd fActs 10

2007-ഇലെ  ഒരു  സായന്തനത്തില്‍  അവന്‍  തറവാട്ടിലേക്ക്  കയറിവന്നു . കാരംസും   fifa-യുമായിരുന്നു  അന്ന്  അവന്റെ  വിനോദങ്ങള്‍ .കൈ  നിറയെ  പണവും  ഇരു  വശവും  കൂട്ടുകാരുമായ്  നടന്ന  അവന്‍  ക്രമേണ  തന്റെ  ജീവിതം  ഒരു  hutch സിമില്‍  ഒതുക്കിയതും  തറവാട്ടില്‍  താമസമാക്കിയതും  പിന്നീടുള്ള  കഥ ... സംഭവ  ബഹുലമായ  ഒരു  iv യിലെ  തോറ്റുപോയ  നാടക  നടനായി  അവന്‍ . കൂടെ  നിന്നവരുടെ  കുത്തുവാക്കും  കൈ  നിറയെ  കടങ്ങളും  സ്വന്തമാക്കിയ  അവനെ  ജീവിതം  പാഠങ്ങള്‍   പടിപിച്ചു ... പക്ഷെ  കാലത്തിന്റെ  യാത്രയില്‍  പലതും  മാറിമറിഞ്ഞു .. അവന്‍  മാറ്റി   .  ഒരു   മഴയില്‍  തെറ്റിധാരനകളും  പിണക്കങ്ങളും    തൂത്തെറിഞ്ഞു  അവന്‍ . വീണ്ടും  ആഘോഷത്തിന്റെ  രാവുകള്‍ ... ഇപ്പോള്‍   അവന്‍  പോവുകയാണ് . എല്ലാവര്‍ക്കും  മുന്‍പേ . ഏകനായി . ഒരു  തിരിച്ചു  വരവ്   പ്രയാസം  സമയം  ഒരുപാട്  കടന്നുപോയി . ആശംസിക്കാം    അവന്‌ ... ഒരു  100 നന്മകള്‍..

tHa-6-vAd fActs 9

ഒരു  കോഴിയുടെ  കഥ 3:
പ്രിയപ്പെട്ടവരേ ...ക്രൂരമായിരുന്നു ..അതി  ക്രൂരമായിരുന്നു ... പല്ലും  നഖവും  ഉപയോഗിച്ച്  മാത്രമല്ല  ,വേണമെങ്കില്‍  കമ്പിപ്പാര  എടുത്തും  തല്ലാം  എന്ന്  നമ്മുടെ  കോഴി  ഇന്നലെ  തെളിയിച്ചു ..ഞങ്ങള്‍  വിളിച്ചു  പറഞ്ഞ  സത്യങ്ങളില്‍  ഭയന്ന്  പോയ  നമ്മുടെ  കോഴി  വളരെ  കിരാതമായ  ആക്രമണമാണ്  ഞഞ്ഞളുടെ ന്യൂസ്‌   സംഘത്തിനു  നേരെ  അഴിച്ചുവിട്ടത് .അതുമൂലം  ഇന്ന്  ഞങ്ങള്‍ക്ക് പുതിയ  സംഭവങ്ങള്‍  ഒന്നും  ചികഞ്ഞെടുക്കാന്‍  സാധിച്ചിട്ടില്ല . ഈ  കാട്ടളന്മാരുടെ  കിരാത  നടപടികള്‍ക്കെതിരെ  ആഞ്ഞടിക്കാന്‍  ഞങ്ങള്‍  വീണ്ടും  വരും . Just wait nd see... നേരോടെ ...നിര്‍ഭയം ...നിരന്തരം ...

tHa-6-vAd fActs 8

ഒരു  കോഴിയുടെ  കഥ .. PART 2
NSS-ഉം ,orkut-ഉം ,collge senat-ഉം  തന്റെ  പ്രവര്‍ത്തന  മേഖലയാക്കിയ  ഈ  കോഴി  ഒരു  പൊതു  പ്രവര്‍ത്തകന്‍  എന്ന  image നിലനിര്‍ത്താനും  ശ്രമിക്കാറുണ്ട് .Cea-യില്‍  മാത്രമല്ല  കേരളത്തിലെ   വിവിഥ engg,medical കോളേജുകളിലും  പ്രസ്തുത  കോഴിക്ക്  കണക്ഷന്‍സ്‌  ഉണ്ട്  എന്നത്  ഒരു  ഞെട്ടിപിക്കുന്ന  സത്യമാണ് .മറ്റുള്ളവരെ  ചൊറിയാനും  കളിയാക്കാനും  മുന്‍പന്തിയില്‍  നില്‍കുന്ന  ഈ  കോഴി ,പക്ഷെ  തന്നെ  കളിയാക്കുന്നവരെ  അതി  ക്രൂരമായി  പല്ലും  നഖവും  ഉപയോഗിച്ച്  ആക്രമിക്കാനും  മടിക്കാറില്ല ... ഏതു  കോഴിക്കും  ഒരിക്കലെങ്കിലും  ഒരു  പണികിട്ടും ...നമ്മുടെ  കോഴിക്കും  കിട്ടി  ഒന്ന് ..ഇമ്മിണി  വല്യ  ഒരു  പണി ... ആ  കഥ  നാളെ ..

tHa-6-vAd fActs 7

ഒട്ടനവധി  കോഴികള്‍  സ്ഥിര   താമസമാക്കിയ  തറവാടിന്റെ  പ്രാന്ത  പ്രദേശങ്ങളിലൂടെ  ആരാലും  ശ്രദ്ധിക്കപ്പെടാതെ  ഒരു  കോഴി  കറങ്ങിനടക്കുന്നു ..ഈ  കോഴിയെ  എന്തുകൊണ്ടാണ്  ഇതുവരെ  ആരും  തിരിച്ചറിയാത്തത് എന്ന്  ഇപ്പോളും  മനസിലാക്കാന്‍  സാധിച്ചിട്ടില്ല .NSS വഴി  CEA-യില്‍  തന്റെ  പ്രവര്‍ത്തനം  ആരംഭിച്ച  ഈ  കോഴി  പിന്നീട്  ഓര്‍കുടിലും തന്റെ  വല  വിരിച്ചിരുന്നു ."i'm ..(name),s4..(batch)..Plz add me as ur frnd" എന്ന  വാക്കുകള്‍  പലരുടെയും   പ്രൊഫൈലില്‍  നിന്നും  നമുക്ക്  കണ്ടെടുക്കാം .കേരളത്തിന്റെയും  കണ്ണൂരിന്റെയും  തെയ്യതിന്റെയുമെല്ലാം  ചരിത്രം  മനപാടമാക്കിയ  ഈ  കോഴി  generl knwldgilum അപാര  ജ്ഞാനമാണ്  പ്രകടിപികുന്നത് 

tHa-6-vAd fActs 6

ജോമിന്‍  തിരിച്ചെത്തി..  ഏതാനും  മണികൂറുകള്‍  മുന്‍പ്‌  തറവാട്ടില്‍നിന്നും  ദുരൂഹ  സാഹചര്യത്തില്‍   കാണാതായ  ജോമിന്‍  തിരിച്ചെത്തി .ഏകദേശം  12 മണിയോടെ  കരഞ്ഞു  കലങ്ങിയ  കണ്ണുകളുമായി  തിരിച്ചെത്തിയ  ജോമിന്റെ  കൈയില്‍  ഒരു  വലിയ   പെട്ടിയും  ഉണ്ടായിരുന്നു  എന്ന്  തറവാട്ടില്‍  നിന്നും  അറിയാന്‍ സാധിച്ചിട്ടുണ്ട് .എല്ലാവരെയും  ആകാംഷയുടെ  മുള്‍മുനയില്‍  നിര്‍ത്തിയ  ജോമിന്റെ  പെട്ടിയില്‍  ഒരു  WOODLAND SHOE കണ്ടുപിടിച്ചു  എന്ന്   ജില്‍കുഷ്  അറിയിച്ചു .തുടര്‍ന്ന്  നടന്ന  വാര്‍ത്ത‍  സമ്മേളനത്തില്‍  ജോമിന്‍ .."നിങ്ങള്‍  നോക്ക് .എനിക്ക്  ഇപ്പോള്‍  170cm heigt ആയി .ഞാന്‍  വിചാരിച്ചിരുന്നത്  ppkum,ജില്‍കുനുമൊക്കെ എന്നെക്കാളും  heiGHt കുറവാണെന്ന ..അല്ല  ഞാന്‍  എന്തിനു  വിഷമികണം ??സച്ചിനും  കുഞ്ഞുന്നിമാഷിനും  കൊച്ചുപ്രേമാനും  ഉണ്ടപക്രുവിനുമൊക്കെ  എന്നെക്കാളും  heiGHt കുറവല്ലേ ??അവര്‍ക്കും  പെണ്ണ്  കിട്ടിയില്ലേ ??
ജോമിന്  പൊക്കം  ഉണ്ട് ..
" ന്ജഞ്ഞാലും :"ജോമിന്  പൊക്കം  ഉണ്ട് "

tHa-6-vAd fActs 5

ജോമിനെ  കാണാനില്ല ...തറവാട്ടിലെ  ഏറ്റവും  ചെറിയ  കുട്ടിയായ  ജോമിനെ (21) 15_03_09, രാത്രി  10pm മുതല്‍  ദുരൂഹ  സാഹചര്യത്തില്‍  കാണാതായിരിക്കുന്നു. വൈകിട്ട്   തറവാട്ടില്‍   നടന്നു  എന്ന്   പറയപ്പെടുന്ന  height അളക്കലിന്  ശേഷമാണ്  ജോമിനെ  കാണതയിരികുന്നത്.താനാണ്  ഏറ്റവും  ചെറിയകുട്ടി എന്ന  വേദനിപ്പിക്കുന്ന  സത്യം  തിരിച്ചറിഞ്ഞതിനു  ശേഷം  തികച്ചും  മൂകനായി  കാണപെട്ട  ജോമിന്‍ , റൂമില്‍  നിന്നും  പിന്നീട്  പുറത്തിറങ്ങിയില്ല  എന്നാണ്  റൂംമേറ്റായ    ജില്‍കുഷ് അറിയിച്ചത് .വീട്ടിലും  നാട്ടിലും  പോടിമോന്‍ ,കുഞ്ഞന്‍ എന്ന ഓമനപെരുകളില്‍ അറിയപെട്ടിരുന്ന  ജോമിന്‍  പ്രസ്തുത  സംഭവത്തിന്‌  ശേഷം  നിലവിളികുകയായിരുന്നു  എന്നും , തനിക്കു  ഒരു  പെണ്ണിനെ  പോലും  കിട്ടില്ല  എന്ന്  പറഞ്ഞിരു  കരഞ്ഞതായും  ജില്‍കുഷ്  അറിയിച്ചു .രാത്രിയില്‍  വെള്ളം  കുടിക്കണം  എന്ന്  പറഞ്ഞു  പുറത്തിറങ്ങിയ  ജോമിന്‍  പിന്നീട്  എവിടെ  പോയെന്നു  ആര്‍കും  അറിയില്ല .Height രേഖപെടുത്തിയ  വാതില്‍  പടിയില്‍  ഏകാന്തനായി  നോക്കിനിന്ന  ജോമിനെ  കണ്ടവരുണ്ട് .ജോമിനെകുറിച്  എന്തെങ്കിലും  വിവരം  ലഭികുന്നവര്‍  എത്രയും  പെട്ടെന്ന്  തറവാടില്‍  അറിയികണമെന്നു  അപേക്ഷികുന്നതായി   കുടുംബാംഗങ്ങള്‍  അറിയിച്ചു ....
"ജോമിനെ വേഗം തിരിച്ചു വരിക...ജോസിനു നിന്നേകാളും HEIGHT കുറവാണ്...."

tHa-6-vAd fActs 4

നമ്പി  IN CONFUSION 09.08.09..Sunday. നമ്പിയുടെ  ജീവിതത്തിലെ  നിര്‍ണായകമായ  ദിവസം ..മറ്റു  പലരുടെയും ... അന്ന്  2 സംഭവങ്ങള്‍  1:ഷാഹിസിന്റെ ചേച്ചിയുടെ കല്യാണം  at കൊച്ചി . 2:അസ്ലീമയുടെ  കല്യാണം  at തലശേരി . 2ഉം  നമ്പിയുടെ  കൂട്ടുകാര്‍ ..Electronics batch..രണ്ടു   പേരും  നമ്പിയെയും  വിളിച്ചു .. ഇവിടെയാണ്‌  നമ്മുടെ  പ്രശ്നം  start ചെയ്യുന്നത് .. EC batchലെ  കല്യാണമായതുകൊണ്ടു അവിടുത്തെ  എല്ലാ  കുട്ടികളും  ഏതെങ്കിലും  ഒരിടത്ത് പോകും ..നമ്മുടെ  നമ്പിയും പോണം ..പക്ഷെ  എവിടെ  പോകും ..തനിയെ  പോവാന്‍  വയ്യല്ലോ .ഒരു  ICE CREAM ങ്കിലും  വാങ്ങിച്ചുകൊടുക്കാന്‍  ആരെങ്കിലും  കൂടെ  വേണ്ടെ ??ഇതിനു  മുന്‍പ് വാങ്ങികൊടുതത്  ഭൂതം   കണ്ടപോല ..കുറച് കാലമായി ..പക്ഷെ  ഇത്തവണ  അവര്‍  ഒന്നും  പറയാനില്ല ..നമ്പി  ചോദിച്ചു  നോക്കി ..No way..ഇനി എന്താ  ഒരു  വഴി ..രോഹിത്നേം  PPയെയും  വിശ്വസിക്കാന്‍  കൊള്ളില്ല .....ചതിയന്മാര്‍ ..നമ്പി  എങ്ങോടടുപോകും ..Cnfsn. ഒന്ന്  പാടിയാലോ ??:വീണ  പൂവേ ..കുമാരനാശാന്റെ വീണ  പൂവേ . ." NB: PLZ..ഇത്തവണ  നമ്പിയെ  ആരും വെധനിപിക്കരുത് .....എപ്പോളും  "ക്ഷെമി"ച്ചൂനു   വരില്ല ."

tHa-6-vAd fActs 3

തറവാടിന്‍റെ സമാധാനത്തിലേക്ക്  ഒരു  കാലനെപോലെ  അള്ളിപിടിച്ച് കയറിവന്നതാണ് അവന്‍ ..ആദ്യമൊക്കെ  മുക്തിയുടെയും  ശരതിന്റെയും  കൂടെ  fifa കളിയ്ക്കാന്‍  വന്നിരുന്ന  അവന്‍ ,ഒരു  ദിവസം  തറവാട്ടില്‍  എത്തിയത്  ഒരു  കൈയില്‍ കിടക്കയും  മറു  കൈയില്‍  മോഹന്‍  ലാലിന്‍റെ  പടവുമായാണ് ..അവനാണ്  KD..തറവാടിന്‍റെ ചോറിയാലിന്   പുതിയൊരു  മുഖം  നല്‍കിയ  KD..വാരണം  ആയിരം  ജീവിതം  മാറ്റിമറിച്ച  KD..തൊടുപുഴയില്‍  പോയി  ഇടലിയും  സാമ്പാറിന്റെ  ചാറും  കഴിച്ച  KD..ലാലേട്ടനെ  അച്ഛനേക്കാളും  സ്നേഹിക്കുന്ന  KD.. KDക്കു മുഖങ്ങള്‍  ഒരു  പാടുണ്ട് .. Kd ഒരു  സംഭവം  തന്നെ .. പക്ഷെ  ഇപ്പോള്‍  എല്ലാവര്‍ക്കും  ഒരു  സംശയം .. KDക്കു വട്ടുണ്ടോ ?? Symptms: അകാരണമായി  ചൂടാവുക ,പകുതി  വലിച്ച ബീഡിയും  പിടിച്ചു  ഉറങ്ങുക ,ഉറക്കത്തെ കുറിച്  ചോദിച്ചാല്‍  വണ്ടിയില്‍  നിന്ന്  ഇറങ്ങിപോവുക ,എപ്പോളും  ഇടലിയും  സാമ്പാറും  കഴിക്കാന്‍  തോന്നുക ,സംസാരികുന്നതിനിടയ്കു കൂര്‍ക്കം  വലിക്കുക  ..ഈ കാര്യങ്ങളൊക്കെ  വട്ടിന്റെ ലക്ഷനമാനെങ്കില്‍ ..V can say kdക്കു വട്ടുണ്ട്.. Wt do u think??

tHa-6-vAd fActs 2

ശാന്തിയും  സമാധാനവും  നിറഞ്ഞു  നിന്നിരുന്ന  PENIELile ആദ്യ  നാളുകള്‍ ..ആ  സന്തോഷങ്ങളിലേക്ക്  ഒരു  കരി  നിഴലായി  അവന്‍  എത്തി ,ഒരു  higher optionte രൂപത്തില്‍ ..അജിത്ത്മോനെയും വിഷ്ണുവിനെയും  കൊണ്ടുപോയ  അതേ  higher option..അവന്‍റെ  വരവിന്‍റെ   മുന്നോടിയെന്നോണം  ഹരി  അന്ന്  കുളിച്ചു ,ജോമിന്‍  പല്ല്  തേച്ചു ,ഫെബിന്‍  സംസാരം  നിര്‍ത്തി ,ജോയ്ചായന്‍  സാമ്പാറില്‍  വെണ്ടയ്ക്ക  ഇട്ടു .. അങ്ങനെ  അവന്‍  PENIELlil എത്തി . "ശത്രു " അതായിരുന്നു  അവന്‍റെ  അന്നത്തെ  പേര് .. അവന്‍റെ  വൃത്തികെട്ട  മുഖവും തടിച്ച  കണ്ണടയും തൊലിഞ്ഞ   സംസാരവും  റൂം മേറ്റ്‌  ജില്കുവിനെ  ഉറക്കത്തില്പോലും പേടിപിച്ച്.. ജില്കു:"ആവേശത്തിനും   മണ്ടത്തരത്തിനും  കൂട്ടായി  കുറച്ചു  വട്ടും .. == ശരത്  "

tHa-6-vAd fActs 1

(Its a TRUE story. Not gossip) May 6,09: തറവാട്ടില്‍  മിഥുനും  ഷാരുനും ജില്കുവും  മാത്രം ..വെറുതെയിരുന്നു  ബോറടിച്ചപ്പോള്‍  മിട്ടു  പറഞ്ഞു : നമുക്ക്  പടികം ".ഇത്  കേട്ട്  ഷാരുന്‍ ഞെട്ടി . അവന്‍  ചോദിച്ചു : "മിട്ടു ...ഇന്ന്  പുട്ടുവേണോ  അതോ  ചപ്പാത്തി  മതിയോ ??".ഉത്തരം  പറഞ്ഞത്  ജില്കു: "എനിക്ക്  ഒരന്ജും ഏത്തപഴവും    വേണം "... പിന്നെ  അവര്‍   ഒന്നും  ആലോചിച്ചില്ല ..തറവാടിന്റെ  മതില്‍  കെട്ടുകള്‍  ചാടികടന്ന്  അവര്‍   നടന്നു  ആര്യാസിന്റെ മുകളിലേക്ക് ... ഒരന്ജും പാലും  പഴവും  മുട്ടയും  കൂടെ  ഒരു  ഫുള്ളും  തീര്‍ത്ത  അവര്‍  അവിടെനിന്നും  ഇറങ്ങുമ്പോള്‍  രാത്രി 1 മണി ... പെട്ടെന്ന് ജില്കു  പറഞ്ഞു :"എനിക്ക്  ഇനിം  പഴം  വേണം ".Sharun:"ഇന്നിനി  വേണ്ടട .നീ താങ്ങതില്ല ..അനുഭവം  കൊണ്ട്  പറയുവ ". അവര്‍  തറവാടിലെതി..ജില്കുവ്ന്റെ  ഹൃദയം  ഒരു  പഴതിനായി  തേങ്ങി ..ആ  വേദന  കണ്ടിട്ടോ  എന്തോ ...ജില്കുവിന്റെ  ഫോണ്‍  അടിച്ചു .... ഫോണുമായി  പുറത്തിറങ്ങിയ  ജില്കു  തിരിച്ചു  വന്നത്  പിറ്റേന്ന്  രാവിലെ  6 മണിക്ക് ... ജില്കുവിനു  പഴം  കിട്ടിക്കാണുമോ  എന്തോ??ദുരൂഹം ......... Wt do u think??"