ഇത് ഞങ്ങളുടെ ലോകം....contd

അപ്പോള്‍ ഇനി മുകളിലേക്ക്...
അവിടെ നിങ്ങളെ കാത്തിരിക്കുന്നത് വേറൊരു ലോകമാണ്.. നമ്മള്‍ ഇപ്പോള്‍ നടന്നു നടന്നു ആ ലോകത്തിലേക്കുള്ള  പടികളുടെ അടുത്ത് എത്തിയിരിക്കുന്നു.. മുകളിലേക്ക് വളഞ്ഞു കയറിപോകുന്ന പടികള്‍. ഇടതു സൈഡില്‍ അടുക്കി വച്ചിരിക്കുന്ന കുറുവടികള്‍...പേടിക്കേണ്ട..കത്തിക്കാനുള്ള വിറകായും അവ ഉപയോഗിക്കാറുണ്ട്..ഓര്ര്‍മവച്ചോളൂ.. കൃത്യം 19-ആമത്തെ  പടി നിങ്ങളെ മുകളിലെ ഇടനാഴിയില്‍ എത്തിക്കും...ഗ്രില്‍ ഇട്ട ആ വഴികളില്‍ അവിടിവിടെയായി കിടക്കുന്ന ഹാന്ഗെര്‍കള്‍ക്കിടയിലൂടെ നടന്നു നിങ്ങള്‍ എത്തുക അടച്ചിട്ടിരിക്കുന്ന ഒരു വാതലിനു മുന്‍പിലാണ്...ആ വാതില്‍ നിങ്ങളോട് മന്ത്രിക്കും....
" welcome to the jungle "
അവിടെ നിന്നും അകത്തേക്ക്..
എപ്പോളും ഇരുളടഞ്ഞു കിടക്കുന്ന വിസിറ്റിംഗ് റൂം... ആ നിശബ്ദതയുടെ മൂകസാക്ഷി എന്നവണ്ണം ഒരു ക്യാരംസ് ബോര്‍ഡ്‌... ചിതറി കിടക്കുന്ന കോയിന്‍സ്...ഒരു കണ്ണാടി...ഏതോ ഒരു കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നത് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് കുറച്ചധികം ബ്രഷുകളും പേസ്റ്റും...രാജീവിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ചിരിക്കുന്ന ഒരു ജോഡി ഷൂസുകള്‍...പൊളിഞ്ഞു തൂങ്ങുന്ന കൊള്ലിംഗ് ബെല്‍... പിന്നെ ഞങ്ങളുടെ എല്ലാമെല്ലാമായ ഇന്റര്‍നെറ്റ്‌ കണക്ഷനും wifi മോഡവും....
ഇനി റൂമുകളിലേക്ക്...
റൂം നമ്പര്‍ 1 :
അന്തേവാസികളുടെ എണ്ണം
താമസിക്കുന്നവര്‍  :  3
താമസിച്ചവര്‍          :   1
ഉണ്ടപ്ലാവ് ജാഫര്‍...കുടത്തില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു ശേഷം പുറംലോകം കണ്ട  ഭൂതത്തിനെ പോലെ എന്ത് കണ്ടാലും ഒരു ആവേശമാണ് ജാഫറിലെ കുഞ്ഞുമനസിന്‌...ഒരു വ്യത്യാസം മാത്രം..ഭൂതം വെറും കൈയ്യോടെയാണ്  പുറത്തേക്കു വന്നതെന്ഗില്‍‍, ജാഫര്‍ വന്നത് ഒരു കൈയില്‍ ബാസ്കറ്റ് ബോളും  മറു കൈയില്‍ മാത്സ്‌ ടെക്സ്റ്റും ആയാണ്...ഒരു കൈ കൂടി ഇല്ലാതിരുന്നത് ഭാഗ്യമായി...അല്ലായിരുന്നുവെങ്കില്‍ അതില്‍ കണ്ടേനെ രോഹിതിനെ.. ശ്ശൊ, അത് പറയാന്‍ മറന്നു... ഞാന്‍ ഒരു രോഹിതിന്റെ കാര്യം പറഞ്ഞിരുന്നില്ലേ????അവന്‍ പേടിച്ചു ഹോസ്റ്റല്‍തന്നെ  മാറിയതിന്റെ കാരണം ഇതുതന്നെ..ജാഫറിന്റെ സ്നേഹം...അതിനു പകരം വെക്കാന്‍ ഒന്നുമില്ല.. രോഹിതിന്റെ ബ്രാന്‍ഡ് അംബാസടര്‍ ആണ് ജാഫര്‍...രോഹിത് ഒന്ന് കരഞ്ഞാല്‍ ജാഫര്‍ 2 കരയും..പിന്നെ പരീക്ഷ...കള്ളകണക്കു എഴുതുന്നതില്‍ അച്ഛനുള്ള കഴിവ് കുറച്ചെങ്കിലും മകനും കിട്ടിയിരുന്നെങ്കില്‍ അവന്‍ എന്നേ മാത്സ്‌ പരീക്ഷ പാസ്‌ ആകുമായിരുന്നു...പക്ഷെ, എന്തൊക്കെയായാലും ജാഫര്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങളാരും ഒരു ടൂര്‍ പോലും പോകുമായിരുന്നില്ല എന്നതൊരു സത്യാമാണ്...ജില്‍കുഷിനു മാണിയെപ്പോലെയാണ് ജാഫറിനു ടൂര്‍...അതും ഒരു ആവേശം...
അടുത്തത് അനൂപ്‌ എന്ന PP. ഒരു കണ്ണൂര്കാരന്റെ എല്ലാ സ്വഭാവ വിശേഷണങ്ങളും ഒത്തിണങ്ങിയ, ലോകം മുഴുവനും കൂട്ടുകാരുള്ള, സോഫ്റ്റ്‌വെയറുകളുടെ ഇഷ്ടതോഴനായ PP യാണ് ഈ റൂമിലേക്ക്‌  ആദ്യം  കുടിയേറിയത്…രോഹിത് ഇറങ്ങിഓടിയ  ഗ്യാപ് അവന്‍ മുതലാക്കി… ഫസ്റ്റ്ഇയറില്‍ വന്നപ്പോള്‍ സാധാരണ കുട്ടിയായിരുന്ന PP വളരെ പെട്ടന്നാണ്  “goth” ആയതും, അതിലും പെട്ടന്ന് “emo” ആയതും…കാഴ്ചയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും തോന്നില്ലെങ്കിലും അടുത്ത് പോയി നോക്കിയാല്‍ കാണാം തുളഞ്ഞ പാടുകള്‍..”പിയേഴ്സ്” ചെയ്തതാ..പറയാന്‍ മറന്നു..ഇവന്‍ ഞങ്ങളുടെ "ഇക്രു മോനാട്ടോ"...കൈയിലിരുപ്പ് കൊണ്ടുതന്നെ കിട്ടിയ പേരാ..ഇപ്പോള്‍ PP ബിസിയാ..കാരണം എന്താണെന്നല്ലേ???? കറുത്ത വള്ളി നിക്കറും ഇട്ടു കുടവയറും കുലുക്കി ഇപ്പോള്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുവാ PP. ആര്‍ട്ട്‌സിന് കളിക്കാന്‍.."ഞാന്‍ ഞാന്‍ ഘടോല്‍കച്ചന്‍...കുട്ടികുരുമ്പുള്ള   വീരന്‍....?"  എന്താ അല്ലെ????
നമ്പീശന്‍...നവനീത് എന്നോ മറ്റോ ആണ് യഥാര്‍ത്ഥ നാമം..അത് ഇന്ന് അവനുപോലും അറിയത്തില്ല..ആള് തൃശൂര്‍ കാരനാണ്..കൈരളിയിലെ സ്റ്റാര്‍ വാര്‍ എന്ന പ്രോഗ്രാമാണ് നമ്പീശനെ ഹിറ്റ്‌ ആക്കിയത്..ഒരു മാസത്തെ പ്രക്ടിസും  കഴിഞ്ഞു മത്സരത്തിനു പോയി, പോയതിനെക്കാലും വേഗത്തില്‍ തിരിച്ചു വന്ന നമ്പീശന്‍ പക്ഷെ ഫേമസ് ആയത് ഒറ്റ ഡാന്‍സ്ഓടെയാണ്...ആ ഡാന്‍സിന്റെ വീഡിയോ ഇന്നും കോളേജില്‍ ചൂടപ്പം പോലെ വിറ്റു പോകുന്നു...വയലാര്‍ ശരത് ചന്ദ്ര വര്‍മ തന്റെ അമ്മാവനായതുകൊണ്ട് നമ്പീശന്‍ സംഗീതത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്..പക്ഷെ ഇടക്ക് ഇടക്ക് ഐസ് ക്രീം കഴിക്കാന്‍ തോന്നുന്നതുകൊണ്ട് ആണോ എന്നറിയില്ല സൌണ്ട് പഴയതുപോലെ പോരാ...എന്തൊക്കെയായാലും നമ്പീശന്‍ എല്ലാ സായം സന്ധ്യകളിലും, ഒരു മണി വീണയും മീട്ടി, തന്റെ നഷടപെട്ടുപോയ സ്വര മാധുര്യം വീണ്ടെടുക്കുന്നതിനായി ക്ഷെമയോടെ, സാദകം ചെയ്യുന്നത് കാണുമ്പോള്‍  ആ ആത്മാര്തതക്ക് മുന്‍പില്‍ ശിരസു നമിച്ചു പോകും...നമ്പീശന്‍ ഈ റൂമില്‍ എത്തിയത് ഒരു പാലക്കാടന്‍ ഭീകരന്റെ പിടിയില്‍ നിന്നും രക്ഷപെടാനാണ്..ആ കഥ വഴിയെ....
അപ്പോള്‍ നമുക്ക് ഇറങ്ങാം അല്ലെ????
റൂം നമ്പര്‍ 2:
അന്തേവാസികളുടെ  എണ്ണം  :
താമസിക്കുന്നവര്‍         3
താമസിച്ചവര്‍                 1
തറവാട്ടിലെ ഏറ്റവും വൃത്തിയുള്ള റൂം...അന്തേവാസികളുടെ ഗുണം കൊണ്ടാണോ അതോ വീടിന്റെ വാസ്തുവിന്റെ പ്രശ്നം കൊണ്ടാണോ എന്നറിയില്ല ഈ റൂമില്‍ അവിടെ താമസിക്കുന്നവര്‍ പോലും കയറാറില്ല.. ഈ റൂമില്‍ നിന്നും  ജീവനുംകൊണ്ട് രക്ഷപെട്ടത് pp മാത്രം..
ഹരി...ബോംബെ നഗരം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീഗരനായ പിടികിട്ടാപ്പുള്ളി...ദാവൂദ് ഇബ്രാഹിം വരെ ഹരി കഴിഞ്ഞേ വരൂ..അതാണ്‌ ഹരി...ബോംബെ നഗരത്തെ കിടുകിടാ വിറപ്പിച്ച, അവസാനം കേരളത്തിലേക്ക് ചേക്കേറിയ ഹരി...ukg-ഇയില്‍ വച്ച് കേരളത്തിലേക്ക് വണ്ടി കയറിയ ഹരി നേരെ എത്തിയത് പൂച്ചാക്കല്‍ എന്ന മഹാ നഗരത്തില്‍...അവനാണ് ഈ റൂമിലെ ഒന്നാമത്തെ പ്രതിനിധി..തറവാട്ടിലെ ഹിന്ദി-യുടെ അവസാനവാക്ക് എന്ന ബഹുമതി ലഭിച്ചതും മറ്റാര്‍ക്കുമല്ല...പ്ലാനിങ്ങിലും അഗ്രഗണ്യനാണ് ഹരി എങ്കിലും ആ പ്ലാനിംഗ് പോലെ ഈ ലോകത്തില്‍ ഒരു കാര്യവും നടക്കാറില്ല എന്നുള്ളതാണ് സത്യം...തല്ലു കൊടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് വാങ്ങിക്കുന്നത് എന്ന് തെളിയിച്ച തറവാട്ടിലെ ഏക വ്യക്തിയും ഹരി തന്നെ...ഇങ്ങനെ ഒട്ടനവധി ബഹുമതികളുമായി ഹരി ജീവിക്കുന്നു...തറവാടിന്റെ ലോകത്തില്‍...

നിശബ്ദനായ രാക്ഷസന്‍...ജോണിനെ  കുറിച്ച് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം അതാണ്‌...പഴയ കുപ്പി, പാട്ട പെരുക്കാനുണ്ടോ  എന്ന് അന്വേഷിച്ചു നടക്കുന്ന ജോണ് ആണ് തറവാട്ടിലെ കുപ്പി കളക്ഷന്‍ വിജയകരമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്..എവിടെ ഒരു കുപ്പി കണ്ടാലും ചാടി വീഴുന്ന ജോണ് പക്ഷെ പ്ലാസ്റ്റിക്‌ കുപ്പികളെ പൂര്‍ണമായും അവഗണിക്കുന്നത് എന്തിനാണെന് ഇത് വരെയും പിടികിട്ടിയിട്ടില്ല...പഠനമായാലും കളിയായാലും എല്ലാം സമാധാനത്തിന്റെ പാതയില്‍ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എറണാകുളംകാരനാണ് ജോണ്‍....മിതൂട്ടന്‍ കുടവയര്‍ വെക്കാന്‍ സ്ഥലം അന്വേഷിച്ചു ഇറങ്ങിയപ്പോള്‍ തന്റെ ബെഡ് അവനായി മാറ്റിവച്ച് ആ റൂമില്‍ നിന്നും ഇറങ്ങി, അറിഞ്ഞുകൊണ്ട്തന്നെ  ഹരി എന്ന ട്രെയിനിനു മുന്‍പില്‍ തല വച്ച് കൊടുത്ത മഹാനാണ് ജോണ്‍...കുപ്പികള്‍ പെരുക്കുന്നതിലുള്ള ആക്രാന്തം അവനെ നാടോടി ജോണ്‍ ആക്കി...മെസ്സിലെ കണക്കില്ല കൃത്യത അവനെ കണക്കു ജോണ്‍ ആക്കി...ഇങ്ങനെ ഒരുപാട് പേരുകള്‍ അവന്‍ തന്റെ പേരില്‍ കുറിച്ചിട്ടു...

യക്ഷി മുന്‍പില്‍ കാണുന്നവരോടെല്ലാം ചുണ്ണാമ്പ് ചോദിക്കും എന്ന് പറയുന്നത് പോലെയാണ് ഷാരുനിന്റെ കാര്യങ്ങള്‍...കഞ്ഞിക്കലം എപ്പോള്‍ മുന്‍പില്‍ കണ്ടാലും അപ്പോള്‍ത്തന്നെ അതില്‍ കൈ ഇട്ടു വാരാന്‍ തോന്നും..അങ്ങിനെ അവനൊരു പേരും കിട്ടി...ഭക്ഷണ ഭൂതം...തറവാട്ടില്‍ വൈകി വന്ന അതിഥി ആണവന്‍...മണ്ടത്തരങ്ങള്‍ അതിന്റെ മാക്സിമത്തില്‍ എവിടെ കാണാന്‍ സാധിക്കുമോ, അതു ഇവിടെ മാത്രമാണ്..ഒരു ജനുവരി 1-ആം തിയതി തറവാടിന്റെ അടുക്കളയില്‍ കയറിപ്പറ്റിയ അവന്‍ പിന്നീട് പുറത്തിറങ്ങിയത് ജിമ്മില്‍ പോകാന്‍ വേണ്ടി മാത്രമാണ്..ഷാരുന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടി വരുന്ന ഒരു ചിത്രമുണ്ട്..ഒരു രാത്രിയില്‍ അടിച്ചു കിണ്ടിയായി അവന്‍ എങ്ങിനെയോ അടുക്കള തപ്പി പിടിച്ചു..അതിന്റെ റിയാക്ഷന്‍ അതി ഭയഗരമായിരുന്നു...പിറ്റെന്നത്തെക്ക് കറി വെക്കാനായി വാങ്ങി വച്ചിരുന്ന ഒന്നര കിലോ തക്കാളി, 6 ഉരുള കിഴങ്ങ്, അര കിലോ പച്ച മുളക്, 5 ക്യാരാട്റ്റ്, കുറെ കോവയ്ക്ക  എന്നിവ പിന്നീട് പുറംലോകം കണ്ടിട്ടില്ല...അത് പോരാഞ്ഞു അന്ന് രാത്രി ഫുഡ്, ഫുഡ് എന്ന് പറഞ്ഞു അവന്‍ കഞ്ഞിക്കലം തലയിലൂടെ കമിഴ്ത്തി സുഖമായി സ്റ്റോറില്‍ കിടന്നുറങ്ങി...

pp ഈ റൂമില്‍ നിന്നും ബോംബെ ട്രെയിന്‍ ഇടിക്കാതെ എങ്ങിനെയോ രക്ഷപെടുകയായിരുന്നു...മുന്‍ജന്മ സുകൃതം..

അയ്യോ..ട്രെയിന്‍ വരാന്‍ സമയമായി..എത്രയും പെട്ടെന്ന് രക്ഷപെടാം..

റൂം നമ്പര്‍ 3

അന്തേവാസികളുടെ എണ്ണം    :    താമസിക്കുന്നവര്‍     2
                                                                  രക്ഷപെട്ടവര്‍        1

ആദ്യം  രക്ഷപെട്ട ഭാഗ്യാവാന്‍ ആരാണെന്ന് പറയാം..നമ്പീശന്‍...കാരണം വഴിയെ പറയാം...

മാണ്ടാ...ചൂട്ടു വെള്ളം...സിനിമ നോക്കാം...മുക്ക്....ചീര്‍പ്പ്...ഈ മലയാളം ഒക്കെ  വരുന്നത് ഒരു പ്രത്യേകതരം ജീവിയില്‍നിന്നാണ്...ഇതിനെ കണ്ടു കിട്ടുന്നത് പാലക്കാടന്‍ പാടശേഖരങ്ങളിലും...അവന്‍ ഫെബിന്‍...തറവാടിന്റെ എഴുത്തച്ഛന്‍...ഫെബിനും അവന്റെ ചെക്കന്മാരും കാട്ടികൂട്ടുന്ന വീര കഥകള്‍ കേട്ട് പേടിചു ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട് അവന്റെ പഴയ കാല റൂംമേറ്റ്‌ നമ്പീശനും അബിത്തും.. ആ പേടി പിന്നീട് ഒരു നിത്യ സംഭവമായപ്പോള്‍ ആ റൂമില്‍ നിന്നും രക്ഷപെടുകയല്ലാതെ നമ്പീശന്  മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു...കഥകലെക്കാലും കഷടമായിരുന്നു അവന്റെ അട്ടഹാസങ്ങള്‍...സമാധാനത്തിന്റെ ദിവസങ്ങളില്‍ വരുന്ന എക്സാം റിസുല്ടുപോലെയായിരുന്നു ആ ചിരികള്‍..അവ അവന്റെ റൂംമെട്സിനെ ഉറക്കത്തിലും പേടിപ്പിച്ചു...ടെരാടൂന്‍ എന്ന വിദൂര ദേശത്ത്  നിന്നും വിരുന്നെത്തിയ അവന്‍ ചെറുപ്പത്തില്‍ പുള്ളി പുലിയുടെ കൂടെ കളിച്ചിട്ടുണ്ട്...കാട്ടാനയെ വീടിന്റെ ജനലിനുള്ളിലൂടെ തൊട്ടിട്ടുണ്ട്..അന്നൊക്കെ അവന്റെ വീടിന്റെ ഒരു വശത്ത് വെയിലും മറു വശത്ത് മഴയുമായിരുന്നു...അവന്‍ പറയുന്ന കഥകളുടെ കാഠിന്യം ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായിക്കാണും എന്ന് വിശ്വസിക്കുന്നു...പക്ഷെ, എന്തിരുന്നാലും ആളൊരു ഉപകാരിയാനെ... 

അബിത്ത്.....ഈ ബ്ലോഗിന്റെ  സൃഷ്ടാവ് (ഇത് അബിത് എഴുതുന്നതല്ലാട്ടോ)...അപ്പൂസ് ,നത്ത് ഇങ്ങനെ പല നാമങ്ങളില്‍ അവന്‍ അറിയപെടുന്നു ...YMCAയുടെ എന്തൊക്കെയോ ആയിരുന്ന അവന്‍ തറവാട്ടില്‍ നിന്നും ആ പേരും പറഞ്ഞു പലപ്പോഴും മുങ്ങാറുണ്ട് എവിടെയ്കാന് പോകുന്നതെന്ന് ആര്‍കും അറിയില്ല(അബിത്തിനെ ആരും സംശയിക്കരുത്‌ ) .... രാത്രിയില്‍ തറവാടിന്റെ ടെറസിന് മുകളില്‍ ഒരുകാലത്ത് അവന്‍ ..ഗോപി കുട്ടനെയും അപ്പു കുട്ടനെയുമൊക്കെ അന്വേഷിച്ചു നടന്നിട്ടുണ്ട്.....ഒരുപാട് പാഴ് പ്രണയങ്ങളുടെ കഥ പറയാനുള്ള അബിത്ത്നു പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ വാങ്ങാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്‌...എന്തോക്കെയിരുന്നാലും അബിത്തൊരു കലകാരനാട്ടോ ...തറവാട് ഫാക്റ്റ്സിന്റെ ഉപജ്ഞാതാവ് ...തറവാട് ബ്ലോഗിന്റെ എഡിറ്റര്‍ .....അങ്ങനെ അപ്പൂസ്  ഒരു സംഭവം തന്നെയാണെന്ന് പറയാം..


റൂം നമ്പര്‍ 4

തറവാടിന്റെ സിനിമ ഹാള്‍...അതി പ്രശസ്തമായ പല സിനിമകളും അരങ്ങേറുന്നത് ഇവിടെയാണ്‌...രാവും പകലും ഒരു പോലെ പ്രകാശിക്കുന്ന ഈ റൂമില്‍ ആളനക്കം ഇല്ലാത്ത നിമിഷങ്ങളില്ല..ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കുന്ന ഈ റൂമില്‍ നിങ്ങള്‍ അധിക സമയം നില്‍ക്കേണ്ട..ഒരു പക്ഷെ ആ മനോഹാരിത നിങ്ങളെയും ആകര്ഷിച്ചെക്കാം...

ഇനിയുള്ള റൂമുകളില്‍ അന്യര്‍ക്ക് പ്രവേശനമില്ല...തന്ത്ര പ്രധാനമായ ചില മേഘലകലാണ് അവയെല്ലാം...ആ റൂമുകളിലേക്ക് കടക്കണമെങ്കില്‍ നിങ്ങള്‍ പലതും തെളിയിക്കേണ്ടി വരും ...നിങ്ങള്‍ ഒരു യഥാര്‍ത്ഥ തറവാടിയന്‍ ആകേണ്ടിയിരിക്കുന്നു...

അതുകൊണ്ട് നമുക്ക് തല്‍ക്കാലം പുറത്തേക്കു നടക്കാം..ഇനി ബാക്കിയുള്ളത് തറവാടിന്റെ ആകാശമാണ്‌...എന്തായാലും ഈ വഴിക്ക് ഇറങ്ങിയതല്ലേ??? അവിടെ വരെ കൂടി പോയിട്ട്  വരാം...

വീണ്ടും ഒരു 19 പടികള്‍..അവ കയറിയാല്‍ നിങ്ങള്‍ എത്തുക വിശാലമായ ആകാശത്തിന്റെ കീഴില്‍ അതിലും വിശാലമായ തറവാടിന്റെ ട്ടെര്രസിലെക്കാന് ...പകലുകളില്‍ നിശബ്ദവും രാവുകളില്‍ വാചാലവുമാകുന്ന ഈ പ്രത്യേക ഭൂപ്രകൃതിയിലേക്ക് കാലെടുത്തു വക്കുമ്പോള്‍ നിങ്ങള്ക്ക് കാണാം 2 വലിയ വാട്ടര്‍ ടാങ്കുകള്‍...അതിനു കൂട്ടായി കുറെ കാലൊടിഞ്ഞ കസേരകള്‍... പകല്‍ വെയിലിന്റെ കാഠിന്യത്തില്‍, സായാഹ്ന്ന സൂര്യന്റെ പ്രശോഭയില്‍ മയങ്ങി കിടക്കുന്ന ആ ലോകം രാത്രിയുടെ സാന്നിധ്യത്തില്‍ അതി വേഗമാര്‍ന്നൊരു ഭാവം ആര്‍ജിക്കുന്നു...ഒട്ടനവധി പ്രണയ സന്തര്‍ഭങ്ങള്‍ക്ക്  മൂക സാക്ഷിയായിട്ടുള്ള ആ പ്രകൃതി നിങ്ങള്ക്ക് പറഞ്ഞുതരും ഒരു 1000 പ്രണയ കഥകള്‍...ഇവിടെ ഏതെങ്കിലും ഒരു രാത്രിയില്‍ കഴിചു  കൂട്ടിയാല്‍ നിങ്ങളിലും നഷ്ടപ്പെട്ട്പോയ ഒരു പ്രണയത്തിന്റെ ഓര്‍മ്മകള്‍ നാംബിടുമെന്നു  തീര്‍ച്ച ...

കുറച്ചുകൂടി മുന്‍പോട്ടു നടന്നോളൂ..ഇപ്പോള്‍ ദൂരെ നമ്മള്‍ കാണുന്നത് നമ്മള്‍ വന്ന വഴി തന്നെയാണ്...MC റോഡ്‌...ചീറി പാഞ്ഞു പോകുന്ന വാഹനങ്ങള്‍...നാദം-നയനം തീയേറ്ററുകള്‍...അപരിചിതരായ ആളുകള്‍...എല്ലാം പഴയതുപോലെ തന്നെയുണ്ട്..

അങ്ങിനെ തറവാടിന്റെ  ഒരു മുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ നിങ്ങള്‍ കണ്ടു കഴിഞ്ഞു...അപ്പോള്‍ നമുക്ക് തിരിച്ചു പോവാന്‍ സമയമായി... പതിയെ പടികള്‍ ഇറങ്ങി താഴേക്കു...അവിടെനിന്നും റോഡിലേക്ക്..പിന്നെ സ്റാന്റിലേക്ക്...അവിടെ നിങ്ങള്‍ക്കായി ആരോ ഒരുക്കിയിരിക്കുന്ന ഏതെങ്കിലും ഒരു വാഹനം കാത്തു കിടപ്പുണ്ടായിരിക്കും...അതില്‍ കയറി മറ്റൊരു യാത്രയിലേക്ക്... ഞങ്ങളുടെ തറവാട് ഓര്‍മകളുടെ ഏതെങ്കിലും ഒരു കോണിലേക്ക്......
 

6 comments:

rahul said...

appoosinepati onnum ezhuthi kandillalloo?????

ullas said...

ആ വാതില്‍ നിങ്ങളോട് മന്ത്രിക്കും....
" welcome to the jungle "

ahh abi neeyokke allle thamsaikkunne ? appo pinne parayathe erikkillallo?

ente lokam said...

ഉദയന്‍ വഴി വന്നത് ആണ്....
ആശംസകള്‍...ദേ ഇത് എന്‍റെ
ലോകം...

Ajith said...

എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


www.koottam.com

http://www.koottam.com/profiles/blog/list

25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

ലോകത്തിലെ ഏറ്റവും വലിയ Regional Social Network

www.koottam.com ....

Malayalee's first social networking site. Join us and share your friendship!

bn said...

appos...ningalude tharavadil oru anthevasiyavan thonnunnu..!

Shruthi Sasidharan said...

Nathinne kurichu adhikamonum paranjila ennathozhichal baaki nannayirunnu :)

Post a Comment