ഇത് ഞങ്ങളുടെ ലോകം....


മലയാള കലാ-സാഹിത്യ രംഗത്ത് തനതായ മുദ്ര പതിപ്പിച്ചിട്ടുള്ള അടൂര്‍ എന്ന അനുഗ്രഹീത നഗരം...അവിടെ ഒരു എഞ്ചിനീയറിംഗ് കോളേജ്... അവിടെയുള്ള നിരവധി ഹോസ്റ്റെലുകളില്‍ ഒന്ന്....അതാണ്‌ ഞങ്ങളുടെ " തറവാട് "...ചരിത്ര പ്രസിദ്ധമായ MC റോഡില്‍, നയനം-നാദം തീയെട്ടെരുകള്‍ക്ക്  മുന്‍പില്‍ നിന്നുകൊണ്ട് എതിര്‍ സൈടിലേക്കു  നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന ഒരു 2 നില കെട്ടിടം... അത് തറവാട്...4 വര്‍ഷമായി ഞങ്ങളുടെ സ്വന്തം വീട്... അഖില കേരള സംസ്ഥാനം മുഴുവനും ജാതി മത ദേശ ഭേദമില്ലാതെ, ഒത്തൊരുമിച്ചു, ഒരു ആത്മാവായി ഇവിടെ.... തിരുവനന്തപുരം തൊട്ടു കണ്ണൂര്‍-കാസര്‍ഗോട് അതിര്‍ത്തി വരെ തറവാടിന്റെ മതില്ക്കെട്ടിനകതുണ്ട്...നമുക്ക്  ആ  തറവാട്ടിലേക്ക്  ഒരു  യാത്ര  പോകാം .. എന്താ ???
എപ്പോളും  തുറന്നിട്ടിരിക്കുന്ന  ഗേറ്റ്  കടന്നു  അകത്തേക്ക്  കാലെടുത്തു  വെക്കുമ്പോള്‍  കണ്മുന്നില്‍  ചിതറി  കിടക്കുന്ന  കാഴ്ചകള്‍  കണ്ടു  നിങ്ങള്‍  ഞെട്ടരുത് .. അതിലും  വലുത്  കാണാനിരിക്കുന്നത്തെ ഉള്ളു ... ഇടതു  വശത്ത്   കിണര്‍ ... വലത്ത്  ഒരു  ടിപ്പര്‍  ലോറിയുടെ  അതിക്രമത്തിന്റെ  ബാക്കി  പത്രമായ  മതില്‍ ... കണ്മുന്നില്‍  വൃത്തിയായി  അടുക്കി  വച്ചിരിക്കുന്ന  വിവിധ  സാധനങ്ങളുടെ  നീണ്ട  നിര ... ഉപ്പു  തൊട്ടു  കര്‍പ്പൂരം  വരെ  ആ  മുറ്റത്തുനിന്നും  നിങ്ങള്‍ക്ക്  പെറുക്കിയെടുക്കാം...അതൊന്നും  അലങ്കൊലമാക്കാതെ  വേണം  നടക്കാന്‍ ... ഒരു  കാര്യം - അടുക്കും  ചിട്ടയുടെയും , വൃത്തിയുടെയും  കാര്യത്തില്‍  ഞങ്ങള്‍  തറവാടിയന്‍സ്  ഒരു  പടി  മുന്നില്‍  തന്നെയാണ് ...
ഇനി  അകത്തേക്ക് .....

ഗ്രൌണ്ട്  ഫ്ലോര്‍ ....
2 ക്രിക്കറ്റ്‌  ബോളുകള്‍ , പിടി  ഒടിഞ്ഞ  2 ബാറ്റുകള്‍ , ഒരു  ബാസ്കെറ്റ്  ബോള്‍ , നെറ്റ്  പൊട്ടിയ  1 ഷട്ടില്‍ ബാറ്റ് , കോര്‍ക്ക്  ഇല്ലാത്ത  കുറെ  ഷട്ടില്‍  കോക്കുകള്‍ , കിഴക്കേ മൂലയില്‍  കൂട്ടിയിട്ടിരിക്കുന്ന  8-10 ഷൂസുകള്‍ , പിന്നെ  മെക്കാനിക്കല്‍ പ്രോജെക്ടിന്റെ  ബാക്കിയായ  ഒരു  ഉന്തുവണ്ടിയും  2 ചട്ടിയുള്ള  ഒരു ഗ്രൈന്ടെരും...ഇതൊക്കെയാണ്  തറവാടിന്റെ  വിസിറ്റിംഗ്  റൂം ..നേരെ  കാണുന്ന  രാക്കിലേക്ക്  വേണമെങ്കില്‍   ഒന്ന്  നോക്കിക്കോ ...അവിടെ  ഉണ്ട്  മൂട്  തുളഞ്ഞ  ഒരു  മന്ന്ച്ചട്ടി , ആരൊക്കെയോ  ഒപ്പെരഷന്‍   പഠിച്ച  ഒരു  mp3 പ്ലയെറിന്റെ  അസ്ഥികൂടം , നടുവ്  മാത്രമല്ല  വശങ്ങളും  തുളഞ്ഞ കുറെ  cd കള്‍, ഒരു  ചായ  കപ്പ്‌ - അതിനു  പറയാനുണ്ട്  ഒരു  പ്രണയകഥ ...അങ്ങനെ  അങ്ങനെ ...ഈ  റൂമിന്  ചുറ്റുമായി  5 റൂമുകള്‍ ....അവയോക്കെയാണ്  തറവാട്ടിലെ  പുലി  മടകള്‍ ....അങ്ങോട്ട്‌  പോയാലോ ????
റൂം  നമ്പര്‍  1
അന്തേവാസികളുടെ  എണ്ണം  : 2
ജില്‍കുഷ് എന്ന  പാലക്കാരന്‍  അച്ചായനും  ജോമിന്‍  എന്ന  കീഴില്ലംകാരന്‍  പാവംകുട്ടിയും  ഈ  റൂമിലാണ്  കാലങ്ങളായി  താമസം ...അടുക്കും  ചിട്ടയുമുള്ള  റൂം ...മുകളില്‍  വച്ചിരിക്കുന്ന  പുസ്തകങ്ങളുടെ  ഭാരം  താങ്ങാനാവാതെ  നടുവ്  വളച്ച  2 മേശകള്‍ ...എന്നോ  ഒരു  കാലത്ത്  കാല്‍  ഉണ്ടായിരുന്നു  എന്ന്  ഓര്‍മിപ്പിച്ചുകൊണ്ട്  2 കസേരകള്‍ ...ജോമിന്റെ  മരുന്നുകള്‍  ഒരു  കുട്ടക്കകത്തു  മാറ്റിവച്ചിരിക്കുന്നു ...അയല്‍പക്കത്തെ  വീട്ടിലെ  ചേട്ടന്  പനി  പിടിച്ചു  എന്ന്  കേട്ടാല്‍  മതി  ജോമിന്‍  ഇവിടെയിരുന്നു  തുമ്മാന്‍  തുടങ്ങും ...ഭയങ്കര  ആരോഗ്യവാ ...അവന്‍  സ്വയം  വിശേഷിപ്പിക്കുന്നത്  ചാച്ചന്‍ , പാന്തെര്‍  എന്നൊക്കെയാണെങ്കിലും  ഞങ്ങള്‍ക്ക്  അവന്‍  ഞങ്ങളുടെ  ഇന്‍ഫികുട്ടനാണു ...
മാണി  sir ആണ്  എന്റെ  ജീവന്‍  ,വായു ,ആത്മാവ്  എന്ന്  പറഞ്ഞു  നടക്കുന്ന  ജില്‍കുഷും മോശക്കാരനല്ല ...( ഒരു  ഡൌട്ട് ; ഈ  ജില്‍കുഷ്  എന്ന്  പറയണ  പേര്  നിങ്ങള്‍  വേറെ  എവിടെയെങ്കിലും  കേട്ടിട്ടുണ്ടോ ??? ). അച്ചായന്‍  അവന്റെ  സ്വന്തം  ശൈലിയില്‍  സംസാരിച്ചു  തുടങ്ങിയാല്‍  പിന്നെ  ചിരിച്ചു  ചിരിച്ചു  കണ്ണിന്നു  വെള്ളം  വരും ...അതാണ്‌  അച്ചായന്‍ ...ഈ  റൂമിനെകുറിച്ച്  ഇനിം  പറയാനുണ്ട് ,ഒരുപാട് ...പക്ഷെ  നമ്മുക്ക്  സമയമില്ലല്ലോ ...അതുകൊണ്ട്  അടുത്ത  റൂമിലേക്ക്‌  പോകാം ...
റൂം  നമ്പര്‍  2
അന്തേവാസികളുടെ  എണ്ണം  : താമസിക്കുന്നവര്‍         2
താമസിച്ചവര്‍                 3
തറവാടിന്റെ  എല്ലാ  ആഖോഷങ്ങളുടെയും   തുടക്കം  ഇ  റൂമില്‍  നിന്നുമാണ് .. പഠിക്കാനാനെങ്കിലും, കളിക്കാനാനെങ്കിലും , വെള്ളമടി  ആണെങ്കിലും , ടൂര്‍  ആണെങ്കിലും  എല്ലാം  ഇവിടെ  നിന്ന്  തുടങ്ങുന്നു ...കോടൂര്‍  കൊട്ടാരത്തില്‍  രാഹുല്‍  എന്ന്  സ്വയം  പരിചയപ്പെടുത്തുന്ന  കരടി  രാഹുല്‍  എന്ന  കണ്ണൂര്‍ - കാരനാണ്   ഈ  റൂമില്‍  ആദ്യകാലം  തൊട്ടു  ഉണ്ടായിരുന്ന  ആള്‍ ..കണ്ടാല്‍  അത്രക്കൊന്നും  പറയില്ലെങ്കിലും  ആളൊരു  ഭയങ്കരനാ ...കോളേജ്  മൊത്തം  താങ്ങുന്നത്  ആ  രണ്ടു  ചുമലുകലാണ് ...ഇടക്ക് ഒരു  താങ്ങ്  സഹായം  കൊടുക്കാന്‍  പോലും  ആരെയും  ആ  പരിസരത്തേക്കു  അടുപ്പിക്കതില്ല , അത്രയ്ക്കാണ്  ആത്മാര്‍ത്ഥത ...കോളേജ്  ജനറല്‍  സെക്രട്ടറി , nss ചെയര്‍മാന്‍ , forum പ്രസിഡന്റ്‌  തുടങ്ങി  ഏതാണ്ട്  10 ഓളം  ചുമതലകള്‍  ആ  തോളുകളില്‍  ഭദ്രം ..അതാണ്‌  kk
കുടവയറും  തിരുമ്മി  അങ്ങിനെ  നടക്കുക ..അതാണ്‌  മിതൂട്ടന്റെ  ഹോബി ..മിത്തൂട്ടന്‍  ഇങ്ങോട്ട്  കുടിയേറിയതാണ് ...അടുത്ത  റൂമില്‍  നിന്നും ...കുടവയര്‍  കൃത്യമായി  വെക്കാന്‍   ആ  റൂമില്‍  സ്ഥലം  ഇല്ല്യാത്രേ ..പിന്നെ  റൂം  മാറുകയല്ലേ  വഴിയുള്ളൂ ???? മിത്തൂട്ടന്‍  കണ്ണൂര്കാരനാണെങ്കിലും  ആളൊരു  സമാധാനപ്രിയനാ ..പക്ഷെ , മിണ്ടാപൂച്ചയും  ചിലപ്പോള്‍  കലം  ഉടക്കും ...
ഈ  റൂമില്‍  നിന്നും , തറവാട്ടില്‍  നിന്നുപോലും  ആദ്യമായി  വിടപറഞ്ഞു  പോയത്  ഞങ്ങളുടെ  അരുണ്‍  s ആയിരുന്നു ...ആ  പാവം  കായംകുളംകാരന്റെ  ഓര്‍മ്മകള്‍  ഇന്നും  ആ  റൂമിന്റെ  ചുവരുകളില്‍  നിങ്ങള്‍ക്ക്  കാണാം ...എല്ലാ  വെള്ളമടിയിലും ഓര്‍മിക്കാനായി ഞങ്ങള്‍  അവനൊരു  പേരിട്ടു .."കുടിയന്‍ "....ഇന്ന്  അവനെ  അരുണ്‍  എന്ന്  വിളിച്ചാല്‍  അവന്‍  പോലും  ഒരു  നിമിഷം  ആലോചിക്കും ..." അരുണോ , അതാരാ???" സെക്കന്റ്‌  ഇയര്‍  പകുതി  വരെ  അവന്‍  ഞങ്ങളുടെ  ഒപ്പം  ഉണ്ടായിരുന്നു ...പെട്ടെന്നാണ്  ഒരു  കൊടും  കാറ്റായി  അത്  എത്തിയത് ..ഫസ്റ്റ്  ഇയര്‍  റിസള്‍ട്ട്‌ ...മൊത്തത്തില്‍  അടിച്ച  5 സപ്പ്ളികളില്‍ 3 എണ്ണത്തിന്റെ കാര്യം  വീട്ടില്‍  പറഞ്ഞപ്പോലെ  അച്ഛന്‍   പറഞ്ഞു .." നീ  ഡേ  സ്കോളര്‍  ആയാല്‍  മതി ..." ഇന്ന്  കുടിയനെ  ഞങ്ങള്‍ക്ക്  തറവാട്ടില്‍  നിന്ന്  മാത്രമേ  നഷ്ടപെട്ടിട്ടുള്ളൂ ...ബാക്കി  സപ്പ്ലിയുടെ  എണ്ണം  കൂടി  പറഞ്ഞിരുന്നെങ്കില്‍  ഒരു  പക്ഷെ  അവനെ  എന്നെന്നേക്കുമായി  ഞങ്ങള്‍ക്ക് .....ഹോ , ഓര്‍ക്കാന്കൂടി വയ്യ ...
ഈ  റൂമില്‍  ഓടി  വന്നു , വന്നതിലും  വേഗത്തില്‍  റൂം  മാറിയ  ഒരു  മനുഷ്യനുണ്ട് ...ജോണ്‍ ..അത്  വഴിയെ  പറയാം...
രാജിവ്..അതായിരുന്നു  അവന്റെ  പേര്...സ്ഥലം  ചെങ്ങനൂര്‍...വലിയ  ശരീരവും   അതിലും  വലിയ  മനസും...എഞ്ചിനീയറിംഗ്  ജീവിതം  അവനു  നഷ്ടങ്ങള്‍  മാത്രമേ  നല്‍കിയിട്ടുള്ളൂ...ഒരു  കാര്യതിലൊഴിച്ചു.. ജന്മാന്തരങ്ങളിലെ  സ്വപ്‌നങ്ങള്‍  പങ്കു  വെക്കാന്‍  അവനു  കിട്ടി  ഒരു  പെണ്‍കുട്ടിയെ...അവന്‍  പകുതി  ഫിലിപിനോ  ആയിരുന്നു...ഒരു  അവധിക്കാലത്ത്‌  അവിടെനിന്നു  വന്നു..വേറൊരു  അവധിക്കാലത്ത്‌  എഞ്ചിനീയറിംഗ്  ജീവിതം  സമ്മാനിച്ച  44 സപ്പ്ലികലുമായി   അവന്‍  തിരിച്ചു  പോയി, പഠനം  പാതി  വഴിയില്‍.. പഠനം  മാത്രമായിരുന്നെങ്കില്‍  സഹിക്കാമായിരുന്നു, ഒരു  5000 രൂപ  കടവും  ഉപേക്ഷിച്ചിട്ടാണ്  അവന്‍  പ്ലെയ്ന്‍  കയറിയത്...
നമുക്ക്  ഇറങ്ങാന്‍  സമയമായി...
റൂം  നമ്പര്‍  3
അന്തേവാസികളുടെ  എണ്ണം   : താമസിക്കുന്നവര്‍         3+/- 1
താമസിച്ചവര്‍         3
തറവാട്ടിലെ  ഏറ്റവും  പ്രശ്നബാധിത  മേഖലയാണ്  ഇത്...കഴിഞ്ഞ  4 വര്‍ഷത്തിനിടെ  കോളേജില്‍  നടന്ന  95% അടികള്‍ക്കും  അറിഞ്ഞോ  അറിയാതെയോ  ഈ   റൂമുമായി  എന്തെങ്കിലുമൊക്കെ  ബന്ധം  കാണും..റൂമില്‍  ഉള്ള  എല്ലാവരും  തികച്ചും  സമാധാന  പ്രിയരാന്നെങ്കിലും  ആവേശത്തിന്റെതായ  നിമിഷങ്ങളില്‍  മനപൂര്‍വമല്ലെങ്കില്‍  പോലും  അവരും  കാണും  ഒരു  സൈഡില്‍..പ്രണയത്തിന്റെ  സുഗന്ധം  എക്കാലത്തും  ഈ  റൂമില്‍  നിറഞ്ഞു നിന്നിരുന്നു...രാജീവ്‌  കൊണ്ടുവരുന്ന  ദിവസങ്ങള്‍  പഴക്കമുള്ള  ബിരിയാണി  മുതല്‍, അവള്‍  വാങ്ങി  കൊടുത്ത  ശേഷം  വെള്ളം  കാണാത്ത  ഷര്‍ട്ട്‌ഉകളുടെ   വിയര്‍പ്പുമണം  വരെ  ഈ  റൂമിനെ  പുളകം  കൊള്ളിച്ചിരുന്നു...
ശരത്...ഒരു  ഹയര്‍  ഓപ്ഷന്‍  വണ്ടിയില്‍  അടൂരില്‍  ലാന്‍ഡ്‌  ചെയ്ത  തമിഴ്  സിനിമയുടെ  എന്‍സൈക്ലോപീഡിയ..വൈകിയെത്തിയ  പ്രണയസാഫല്യം  ആഘോഷിക്കുന്ന  തിരക്കിലാണ്  ഇന്ന്  അവന്‍..."ആവേശത്തിനും  വിവരമില്ലായ്മയ്ക്കും   കൂട്ടായി  ഇത്തിരി  മണ്ടത്തരവും" ശരത്തിനെ  കുറിച്ച്  പഴയ  റൂംമേറ്റ്‌  ജില്‍കുവിന്റെ   വാക്കുകള്‍...ചെട്ടികുളങ്ങരയാണ്  അവന്റെ  രാജ്യം..ഇപ്പോള്‍  അവനെ  ഈ  റൂമില്‍  നിങ്ങള്‍  കാണുന്നില്ലെങ്കില്‍  പേടിക്കേണ്ട...അടുത്തുള്ള  ഏതേലും  ബേക്കറിയില്‍   കാണും...
ആലപ്പുഴ..മോഹന്‍ലാല്‍.. ത്രിഷ...തൊടുപുഴ...ഇടലി...സാമ്പാര്‍...ഉറക്കം....ഇവ  എല്ലാത്തിനോടും   ഒരേ  വികാരമാണ്  കൃഷ്ണദാസ്  എന്ന  kd-ക്ക്...ആക്രാന്തം...കോളേജിന്റെ  അടുത്ത  വഴിയിലൂടെ  പോലും  പോകുന്നത്  മഹാ  പാപമായി  കണ്ടിരുന്ന  kd, 100% അറ്റന്ടെന്‍സ്   വാങ്ങാന്‍  തുടങ്ങിയത്  വളരെ  പെട്ടെന്നായിരുന്നു...എവിടെയോ  വായിച്ചതോര്‍ക്കുന്നു..."കാട്ടാളനെപോലും കാമുകനാക്കുന്ന  മഹത്തായ  പ്രതിഭാസമാണ്  പ്രണയം." ക്ഷോഭിക്കുന്ന  യൌവനം  എന്നൊക്കെ  പറഞ്ഞു  കേട്ടിട്ടില്ലേ  kd യെ ആ  കൂട്ടത്തില്‍  പെടുത്താം..കാരണം  ചോദിക്കാതിരുന്നാല്‍  മതി...ചിലപ്പോള്‍  നമ്മള്‍  ക്ഷോഭിച്ചു  പോകും...
രോഹിത്..ജാഫര്‍  എന്ന  ദുര്‍ഭൂതത്തിന്റെ  പിടിയില്‍  നിന്നും  രക്ഷപെടാന്‍  വേണ്ടി  ഒരു  കാലത്ത്  ഹോസ്റ്റല്‍  വരെ  മാറേണ്ടി  വന്ന  ഒരു  പാവം  തിരുവനന്തപുരംകാരന്‍...അവന്റെ  ഇഷ്ടങ്ങള്‍  വളരെ  വ്യത്യസ്തങ്ങളാണ്..ലിനക്സ്‌ ,വിന്‍ഡോസ്‌,മാക്  എല്ലാം  അവനു  അവന്റെ  സ്വന്തം  വീട്ടിലെ  അംഗങ്ങളെ  പോലെയാണ്..ചേട്ടന്‍  ഫിലാടെല്ഫിയയില്‍  മണ്ണ്  ചുമന്നു  നടക്കുമ്പോളും  അച്ഛനും  അമ്മയും  മെഡിക്കല്‍  കോളേജില്‍  കൂലി  പണി ചെയ്യുമ്പോളും  പാവം  രോഹിത്  " worms" കളിക്കുകയായിരുന്നു...ബ്രിടാനിയയെ  ജീവന്  തുല്യം  സ്നേഹിക്കുന്ന  രോഹിത്  ഉറക്കത്തിലും  പറയുന്നത്  കേള്‍ക്കാം.."tin tin titin"
മുക്തി ...അന്നും  ഇന്നും  എന്നും  ദുരൂഹതകള്‍  മാത്രമായ  കോഴിക്കോടുകാരന്‍ ....അവന്‍  ആരാ ??? എന്താ???? ഏവിടുന്നാ ??? എങ്ങനാ ???? അറിയാവുന്നവര്‍  ചുരുക്കം ...ഇനി  ഒരിക്കലും  തറവാട്ടില്‍  കാലുകുത്തില്ല  എന്ന്  പ്രതിങ്ങ്ഞ്ഞ  എടുത്തു  ഇറങ്ങി  പോയ  മുക്തി  പിറ്റേന്ന്  തന്നെ  കയറി  വന്നു  എന്നത്  അവന്റെ  സ്വഭാവത്തിന്റെ  മഹത്വം...ബംഗ്ലൂരില്‍നിന്നും  ഡല്‍ഹി  വഴി  കോട്ടയം  വരെ  എത്തിനില്‍ക്കുന്ന  അവന്റെ  കുടുംബജീവിതം,  പുറംലോകം  അറിയാത്ത  ഏതൊക്കെ  വഴികളിലൂടെ  യാത്ര  ചെയ്തിട്ടുണ്ടെന്നോ ചെയ്യുമെന്നോ  ദൈവത്തിനു  ( സോറി , അവന്‍  നിരീശ്വരവാദിയാണ് ) മാത്രമേ  അറിയൂ... പക്ഷെ  മുക്തി  കിടിലനാട്ടോ ...ദേശാഭിമാനിയുടെ  പഴയ  ഒരു  പരസ്യം  കണ്ടിട്ടുള്ള  ആരും  മുക്തിയെ  മറക്കാന്‍  വഴിയില്ല ...
നമ്മുടെ  മിതൂട്ടന്നു   കുടവയര്‍  സൂക്ഷിക്കാന്‍  സ്ഥലം കൊടുക്കാത്തതും  ഈ  റൂം  തന്നെ...
അടുത്തത്  നവീന്‍... ഈ  റൂമിലെ  ഏറ്റവും  നിരാശനായ, ഹതഭാഗ്യനായ  ചെറുപ്പക്കാരന്‍...കൂടെ  നടന്നിരുന്നവരെല്ലാം  ഓരോരോ  ജീവിതങ്ങളുമായി   തിരക്കിലായപ്പോള്‍ , ആളൊഴിഞ്ഞ  ഫുട്ബാള്‍  മൈതാനം  പോലെയായി  പാവം  നവീന്റെ  അവസ്ഥ ...ആഴ്ചകളുടെ  കഷ്ടപ്പാടില്‍  എഴുതിയ  ലവ് ലെട്ടെര്നെ  അവള്‍  നിഷ്കരുണം   പുച്ചിച്ചു  തള്ളിയപ്പോളും തകരാതെ  നിന്ന  നവീന്‍  തകര്‍ന്നു  പോയത്  കൂടെ  നടന്ന  ശരത്തും kdയും ചതിച്ചപ്പോലായിരുന്നു. പക്ഷെ എന്തൊക്കെയായാലും നവീന്‍ തന്നെ " little super star". ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നു നവീനിന്റെ നമ്പരിനായി.
റൂം നമ്പര്‍ 4
അടുക്കള.. വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത, വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത, അകത്തേക്ക്  പോകുന്നതിനേക്കാള്‍ ദയനീയമായ സാധനങ്ങള്‍ മാത്രം പുറത്തേക്കു വരുന്ന തറവാട്ടിലെ ഏറ്റവും മനോഹരമായ റൂം. പരീക്ഷണംഗളും അതിന്റെ ബാക്കിയായ പൊട്ടിത്തെറികളും നടക്കുന്ന വേറൊരു ലോകമാണ്  അത് . പുറത്തേക്കു വരുന്ന സാധങ്ങള്‍ പോലെതന്നെ അതി ഭീഗരന്മാരായ പലരും ആ പടിവാതില്‍ കടന്നിട്ടുണ്ട്. ഏറ്റവും ആദ്യം കടന്നു വന്നത് 'ഇപ്പൊ ഒടിഞ്ഞുപോകും മക്കളെ' എന്ന മട്ടിലുള്ള ഒരു ചേച്ചിയാണ്. അവര്‍ ഒന്നേ കയറിയുല്ലു ആ ലോകത്തില്‍. പിന്നെ അവരെ ഈ  ലോക്കാലിട്ടിയില്‍  കണ്ടിട്ടില്ല. അതിനുശേഷമാണ് യഥാര്‍ത്ഥ കഥ തുടങ്ങിയത്.  കാഴ്ച്ചയില്‍ ബിന്‍ ലാദനെ ഓര്‍മിപ്പിക്കുന്ന അജിത്‌ അണ്ണന്‍, അയാള്‍ ഉണ്ടാക്കിത്തന്ന പൊറോട്ടയും പുഴുങ്ങിയ  മീനും, അജിത്‌ അണ്ണനെ സഹായിക്കാന്‍ വന്നു ഒടുക്കം തല്ലു കൊടുത്തിട്ട് പോയ മോഹനണ്ണന്‍, വ്യാജ cd വിറ്റു ലോക്കപ്പില്‍ ആയ നാസര്‍ ഇക്ക എന്ന ഭീഗരന്‍, ഇന്നും ആ പരീക്ഷണംഗല്‍ വിജയകരമായി തുടര്‍ന്നുകൊണ്ട്  പോകുന്ന സുഭദ്രാമ്മ, എല്ലാരും ഒന്നിനൊന്നു മെച്ചം. കുറച്ചു കാലം കൂടി  ജീവിക്കണമെന്നു നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഒരു അപേക്ഷയുണ്ട്, വഴിതെറ്റി പോലും ആ വഴി പോകരുത്. അതുകൊണ്ട് തല്‍കാലം നമുക്ക് യാത്രയുടെ വഴി തിരിച്ചുവിടാം...
ഇതുപോലുള്ള ചില തന്ത്ര പ്രധാനമായ റൂമുകള്‍ ഒഴിവാക്കിയാല്‍ നമ്മള്‍ നമ്മുടെ യാത്രയുടെ പകുതി ഭാഗം വളരെ വിജയകരമായി പൂര്‍ത്തിയാക്കി. ആ റൂമുകളില്‍ ഒളിഞ്ഞിരിക്കുന്ന ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍, അത്  അങ്ങിനെ തന്നെ കിടക്കട്ടെ കുറച്ചു കാലങ്ങള്‍ കൂടി.
ഇനി മുകളിലേക്ക്...

3 comments:

JIBIN MATHEWS said...

nannayitundu,...cool background..seems like i missed hostel life :( well peniel il undarunu still ..:((((

Unknown said...

"ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ആ മുറ്റത്തുനിന്നും നിങ്ങള്‍ക്ക് പെറുക്കിയെടുക്കാം.....,"

പിന്നേ നിങ്ങളുടെ മുറ്റത്ത് വന്നിട്ട് വേണ്ടേ ഞങ്ങള്‍ക്ക് പാട്ട പെറുക്കാന്‍...!!!!!

ബെഞ്ചാലി said...

:)

Post a Comment